Thursday, May 15, 2025 9:10 am

കലാകാരന്മാര്‍ക്ക് കോവിഡ് – 19 സമാശ്വാസ പദ്ധതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊറോണ മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് കലാകാരന്മാര്‍ക്ക് രണ്ട് മാസം ആയിരം രൂപ വീതം നല്‍കുന്ന കോവിഡ് – 19 സമാശ്വാസ പദ്ധതിക്ക് അപേക്ഷിക്കാം. കേരള ലളിതകലാ അക്കാദമി മുഖേന ചിത്രകല/ശില്പകല/ഫോട്ടോഗ്രാഫി/കാര്‍ട്ടൂണ്‍/അനുബന്ധകലകള്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ക്കാണ് സഹായം ലഭ്യമാക്കുക.

പത്ത് വര്‍ഷക്കാലം തുടര്‍ച്ചയായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരും കേരളത്തില്‍ സ്ഥിരതാമസം ഉള്ളവരും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ നിന്നും ധനസഹായമോ, ശമ്പളമോ, പ്രതിഫലമോ, പെന്‍ഷനോ നിലവില്‍ കൈപറ്റാത്തവരായിരിക്കണം. അപേക്ഷ www.lalithkala.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുളളൂ. അപേക്ഷയോടൊപ്പം ആവശ്യപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടാതെ തങ്ങള്‍ കലാരംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുവെന്നും കലാപ്രവര്‍ത്തനം ഒരു ഉപജീവനമാര്‍ഗമാണെന്നും പ്രസ്താവിക്കുന്ന ഒരു സത്യവാങ്മൂലം സമര്‍പ്പിക്കണം. വിവിധ അക്കാദമികളുമായി സഹകരിക്കുന്നവര്‍ ഏതെങ്കിലും ഒരു അക്കാദമിയില്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷ ഏപ്രി ല്‍ 27 വരെ സ്വീകരിക്കും.

The post കലാകാരന്മാര്‍ക്ക് കോവിഡ് – 19 സമാശ്വാസ പദ്ധതി appeared first on Pathanamthitta Media.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കാപ്പ ചുമത്തി

0
കൊച്ചി : പറവൂര്‍ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കാപ്പ...

വ്യാജ ആരോപണമുന്നയിച്ച എഎംവിയ്ക്കെതിരെ നിയമനടപടിയുമായി എഡിജിപി എസ്. ശ്രീജിത്ത്

0
തിരുവനന്തപുരം: തനിക്കെതിരേ വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കും അക്കാര്യം...

കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ

0
ചെന്നൈ: കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ തീരുമാനിച്ചു....

കശ്മീരില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

0
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സൗത്ത് കശ്മീരിലെ അവന്തിപ്പോരയിലെ...