ടോം ആന്‍റ് ജെറി സംവിധായകൻ യൂജീൻ മെറിൽ ഡീച്ച് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പ്രാഗ്: ടോം ആൻഡ് ജെറി, പോപേയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച്(95) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാർട്ട്‌മെന്റിൽവെച്ചാണ് മരണമടഞ്ഞതെന്ന് കുടുംബാം​ഗങ്ങൾ സ്ഥിരീകരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.

1924-ൽ ഷിക്കാഗോയിലായിരുന്നു യൂജീൻ മെറില്‍ ജനിച്ചത്. വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തതിന് ശേഷമാണ് യൂജീന്‍ സിനിമാ രംഗത്തേക്കെത്തുന്നത്. ആനിമേഷൻ, ഇലസ്‌ട്രേഷൻ രംഗത്തെത്തിയ അദ്ദേഹം കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനിമേഷന്‍ ചിത്രങ്ങളുടെ സംവിധായകനായി മാറി.

ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ സംവിധാനം ചെയ്തിട്ടുണ്ട്. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെയാണ് അദ്ദേഹത്തിന് ഓസ്കർ അവാർഡ് ലഭിച്ചത്.

The post ടോം ആന്‍റ് ജെറി സംവിധായകൻ യൂജീൻ മെറിൽ ഡീച്ച് അന്തരിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...