അരുവാപ്പുലം ചില്ലീസ് വിപണിയിൽ എത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകർ കൃഷികൂട്ടം മുഖേന വാർഷിക പദ്ധതിയിലും കൃഷികൂട്ടം ആത്മ പദ്ധതിയുമായി ചേർന്ന് അരുവാപ്പുലം പത്തേക്കർ പുരയിടത്തിൽ മുളക് കൃഷി വ്യാപിപ്പിക്കുകയും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മുളക് സംഭരിച്ച് ഉണക്കി പൊടിച്ച് മൂല്യ വർധിത ഉത്പന്നമാക്കി അരുവാപ്പുലം ചില്ലീസ് എന്ന പേരിൽ വിപണിയിൽ ഇറക്കി. മൂല്യ വർദ്ധിത ഉത്പന്നമാക്കി മാറ്റുന്നതിലൂടെ കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കുവാനും ജനങ്ങൾക്ക് നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന ലക്ഷ്യം കൈവരിക്കാനും ആകും. അതോടൊപ്പം കഴിഞ്ഞ വർഷം വിപണിയിൽ ഇറക്കിയ അരുവാപ്പുലം ബ്രാൻഡ് കുത്തരിയും വിപണിയിൽ ലഭ്യമാണ്. പദ്ധതിയുടെ ഉത്ഘാടനം അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷൈനി ടി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മേരി കെ അലക്സ്, സ്റ്റാൻന്റിങ് കമ്മറ്റി അധ്യക്ഷൻമാരായ സിന്ധു പി, ബിന്ദു സി എൻ, വി ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ ഷീബ സുധീർ, രഘു വി കെ, ജോജു വർഗീസ്, ശ്രീലത വി, ശ്രീകുമാർ ജി, സി ഡി എസ് അധ്യക്ഷ സൗമ്യ ഹരിച്ചന്ദ്രൻ, കൃഷി ഓഫീസർ നസീറ ബീഗം, അസിസ്റ്റന്റ് കൃഷി ഓഫീസർ സജികുമാർ, കൃഷി അസിസ്റ്റന്റ്മാരായ വിനോദ്കുമാർ, ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...