എസ്‍പിജി ഡയറക്ടറായി അരുൺ കുമാർ സിൻഹ തുടരും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്‍പിജി) ഡയറക്ടറായി അരുൺ കുമാർ സിൻഹ തുടരും. കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി. ഇന്ന് വിരമിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്.ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്(DoPT) പുറത്തിറക്കിയത്. “മെയ് 31-ന് ശേഷമുള്ള ഒരു വർഷത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവുകൾ വരുന്നതുവരെയോ, ഏതാണ് നേരത്തെയോ അത് വരെ, കരാർ അടിസ്ഥാനത്തിൽ സിൻഹയെ വീണ്ടും ജോലിക്ക് നിയമിക്കുന്നതിന് ക്യാബിനറ്റിന്‍റെ അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്,” DoPT ഉത്തരവിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിന്‍ഹ. എസ്പിജി ഡയറക്ടര്‍ ആണെങ്കിലും അരുണ്‍കുമാര്‍ സിന്‍ഹ പ്രധാനമന്ത്രിയോടൊപ്പമോ അല്ലാതെയോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സിന്‍ഹ.അതേസമയം ഡിജിപിമാരായ അഗ്നിരക്ഷാ വിഭാഗം മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ എന്നിവര്‍ ഇന്ന് വിരമിക്കും. എഡിജിപിമാരായ കെ പദ്മകുമാറും ഷേയ്ഖ് ദര്‍വേഷ് സാഹിബും ഡിജിപി റാങ്കിലെത്തും. ജൂണ്‍ 30ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും ജൂലൈ 31ന് മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയും വിരമിക്കും. ഇതോടെ പോലീസ് തലപ്പത്ത് വലിയ അഴിച്ചുപണിയാണുണ്ടാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...