കോന്നി : പുനലൂർ ടിമ്പർ സെയിൽസ് ഡിപ്പോയുടെ കീഴിൽ അരുവാപ്പുലം വെന്മേലിപ്പടിക്ക് സമീപം നിർമ്മിച്ച ചന്ദനം ചില്ലറ വില്പന ശാലയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കെട്ടിടം നിർമ്മിച്ച് ചന്ദനം വില്പന ആരംഭിച്ചെങ്കിലും പദ്ധതിയുടെ ഉത്‌ഘാടനം നടത്തപെടുകയോ കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ചന്ദനം എത്തിച്ച് പ്രോസസ് ചെയ്യുന്ന നടപടികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഇതിനായി പ്രത്യേക ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അടക്കമുള്ള തസ്തികകൾ ആവശ്യമാണെന്നിരിക്കെ ഇവയൊന്നും നികത്താത്തത് ആണ് പ്രതിസന്ധി നേരിടുന്നത്. വനം വകുപ്പ് തലത്തിൽ ആണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്. അതിനാൽ തന്നെ വർഷങ്ങൾക്ക് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച പദ്ധതി ഉത്‌ഘാടനം നടത്തുവാൻ സാധിച്ചിട്ടുമില്ല. ഇതിന്റെ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്തത് കൊണ്ട് തന്നെ പദ്ധതി ഉപേക്ഷിക്കുവാനുള്ള ശ്രമവും വകുപ്പ് തലത്തിൽ നടക്കുന്നുണ്ടെന്നാണ് സൂചന. ക്ളീനിങ് ഷെഡ് ,സ്‌ട്രോങ് റൂം എന്നിവയാണ് കെട്ടിടത്തിൽ ഉള്ളത്. 2018 ൽ വനം വകുപ്പിന്റെ പ്രത്യേക വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദനം ചില്ലറ വില്പന ശാലയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സാധാരണക്കാരായ ആളുകൾക്ക് ശുദ്ധമായ ചന്ദനം ലഭ്യമാക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഇതിൽ മറയൂരിൽ നിന്ന് ലഭിക്കുന്ന ചന്ദന തടികൾ വിലാപം നടത്തുന്നുണ്ട് എങ്കിലും നാട്ടിൽ നിന്നും ലഭിക്കുന്ന ചന്ദനം പ്രോസസ് ചെയ്ത് ജനങ്ങളിൽ എത്തിക്കാൻ സാധിക്കാത്തത് ആണ് പദ്ധതിയെ പിറകോട്ടടിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1