Thursday, April 25, 2024 7:21 am

അരുവാപ്പുലം വില്ലേജ് റീ സർവേ അപാകതകൾ : സി പി ഐ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം വില്ലേജിൽ റീ സർവേ നടപടികളിലെ അപാകതകൾ പരിഹരിക്കണം എന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നും ആവശ്യപ്പെട്ടു സി പി ഐ കൂടൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുവാപ്പുലം വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. 2016 ലാണ് ഇവിടെ റീ സർവേ നടപടികൾ നടന്നത്. റീ സർവേയിലെ അപാകതകൾ മൂലം ജനങ്ങൾ ഭൂമിയുമായി ബന്ധപെട്ട് വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജനങ്ങൾക്ക് കരം അടക്കുന്നതിനോ വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിന് ലോൺ എടുക്കുന്നതിനോ ഭൂമി ക്രയ വിക്രയം നടത്തുന്നതിനോ സാധിക്കുന്നില്ല.

സർവേയിലെ അപാകതകൾ മൂലം ഭൂമിയിൽ ഏറ്റകുറച്ചിലുകൾ സംഭവിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് 800ൽ അധികം അപേക്ഷകൾ ആണ് അരുവാപ്പുലം വില്ലേജ് ഓഫീസിൽ കെട്ടി കിടക്കുന്നത്. മാത്രമല്ല അരുവാപ്പുലം വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ കുറവും നടപടികൾ വൈകിപ്പിക്കുന്നുണ്ട്. നിലവിൽ രണ്ട് സർവേ ഉദ്യോഗസ്ഥർ ആണ് ഉള്ളത്. സമരത്തെ തുടർന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ സമരത്തിൽ പങ്കെടുക്കുകയും തഹൽസീദാർ, ഡി ഡി സിന്ധു, അരുവാപ്പുലം വില്ലേജ് ഓഫീസർ അഭിലാഷ് എന്നിവരുമായി ചർച്ച നടത്തുകയും പ്രശ്നം പരിഹരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് വിഷയം എത്രയും വേഗം പരിഹരിക്കും എന്നുള്ള ഉറപ്പ് നൽകുകയും സമരം തത്കാലികമായി അവസാനിപ്പിക്കുകയും ചെയ്തു.

കോന്നി താലൂക്ക് ഓഫീസ് ഇതിനായി വാഹനവും അനുവദിക്കും. പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ഇരുപത്തി അഞ്ചിനു ശേഷം പത്തനംതിട്ട ജില്ലാ കളക്ടറുമായി ബന്ധപെട്ട് വിഷയം പരിഹരിക്കുമെന്നും സി പി ഐ അറിയിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, ആരുവാപ്പുലം ലോക്കൽ സെക്രട്ടറി സന്തോഷ് കൊല്ലം പടി, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ആർഹനീഷ്, പ്രസിഡന്റ് അജിത്ത്, മഹിളാ സംഘം പ്രസിഡന്റ് ബി പ്രമീള അമ്പിളി രാജു എ എൻ കൃഷ്ണൻകുട്ടി സുനിൽകുമാർ പി എസ്. എം ജി രാധാകൃഷ്ണൻ മോനികുട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബി രാജേന്ദ്രൻ പിള്ള. സുഭാഷ് കുമാർ മങ്ങാട് സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം ; പത്ത് പേർക്കെതിരെ കേസ്

0
കോട്ടയം: പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

മഴ ലഭിക്കാതെ കർണാടക വനം പ്രദേശങ്ങൾ ; മരങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി

0
പുൽപള്ളി : വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക...