ബജറ്റ് വിഷയത്തിൽ കേന്ദ്രസർക്കാരിനോട് പൊട്ടിത്തെറിച്ച് അരവിന്ദ് കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബജറ്റ് വിഷയത്തിൽ കേന്ദ്രസർക്കാരിനോട് പൊട്ടിത്തെറിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലി ബജറ്റ് തടയരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെജ്രിവാൾ കത്തെഴുതി. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ബജറ്റ് തടയുന്ന നീക്കമെന്നും ദില്ലി ജനതയോട് നിങ്ങൾക്കെന്താണ് ഇത്ര ദേഷ്യമെന്നും കെജ്രിവാൾ കത്തിലൂടെ ചോദിച്ചു. ഇന്ന് അവതരിപ്പിക്കേണ്ട ദില്ലി ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കെജ്രിവാളിന്‍റെ നീക്കം.

‘ബജറ്റ് പാസാക്കിത്തരാൻ ദില്ലി ജനത നിങ്ങളോട് കൂപ്പുകൈകളോടെ യാചിക്കുകയാണ്. ഇന്ന് ദില്ലി നിയമസഭയിൽ ബജറ്റ് പാസാക്കേണ്ടതായിരുന്നു. എന്നാൽ കേന്ദ്രം ബജറ്റ് ബ്ലോക്ക് ചെയ്തു. ഇത് തെമ്മാടിത്തരമാണ്.’ കെജ്രിവാൾ പറഞ്ഞു. ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ന് മുതൽ സർക്കാർ ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പളം മുടങ്ങുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.

ലെഫ്നന്റ് ​ഗവർണർ വികെ സക്സേന ചൂണ്ടിക്കാട്ടിയ വിഷയത്തിനുശേഷം ബജറ്റ് കേന്ദ്രത്തിന് വീണ്ടും അയക്കാൻ ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരസ്യങ്ങൾക്കും മറ്റും നീക്കിവെച്ച വലിയ തുകയും അടിസ്ഥാന സൗകര്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും നീക്കിവെച്ച താരതമ്യേനയുള്ള ചെറിയ തുകയും എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദില്ലി സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, നാലു ദിവസം മുമ്പ് തന്നെ ദില്ലി സർക്കാരിനോട് ചില വിഷയങ്ങളിൽ വിശദീകരണം ചോദിച്ചുവെന്നാണ് ലെഫ്റ്റനന്റ് ​ഗവർണർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...