വിരല്‍ ചൂണ്ടാനുള്ള സമയമല്ല ; ഡല്‍ഹി വെള്ളപ്പൊക്കത്തില്‍ പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാള്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയും വെള്ളക്കെട്ട് ജനജീവിതം ദുസഹമാക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നിവാസികള്‍ നഗരത്തിലെ വാട്ടര്‍ ഡ്രെയിനേജ് സംവിധാനത്തിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം. നഗരത്തിലെ സംവിധാനങ്ങള്‍ ഇത്രയും ശക്തമായ മഴ നേരിടാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ലായിരുന്നുവെന്നാണ് കെജ്രിവാള്‍ പറഞ്ഞു. ഇതിനാലാണ് പ്രധാന റോഡുകളും വീടുകളും വെള്ളത്തിനടിയിലായതും ഗതാഗതം തടസ്സപ്പെട്ടതും. ഇത് പരസ്പരം വിരല്‍ ചൂണ്ടേണ്ട സമയമല്ല. ദുരിതബാധിതരായ എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ പൊതുജനങ്ങളെ സഹായിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് എഎപി മേധാവിയുടെ പ്രസ്താവന. ജൂലൈ 8-9 തീയതികളില്‍ നഗരത്തില്‍ 153 മില്ലിമീറ്റര്‍ മഴ പെയ്തതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യമുന നദി ഡല്‍ഹിയില്‍ 203.58 മീറ്റര്‍ ജലനിരപ്പിലാണ് ഒഴുകുന്നത്. നാളെ രാവിലെ അത് 205.5 മീറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ പ്രവചനമനുസരിച്ച് യമുനയിലെ ജലനിരപ്പ് ഇനിയും അധികം ഉയരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. യമുന 206 മീറ്റര്‍ മാര്‍ക്ക് കടന്നാല്‍ നദിയുടെ തീരത്ത് ഒഴിപ്പിക്കല്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...