‘എല്ലാ പീഡനങ്ങളും സഹിക്കാൻ തയാർ’ ; ഭരണഘടനയെ സംരക്ഷിക്കുക പ്രധാനമെന്ന് കെജ്‍‍രിവാളിന്റെ സന്ദേശം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഏകാധിപത്യ സർക്കാരിന്റെ എല്ലാ പീഡനങ്ങളും സഹിക്കാൻ തയാറാണെന്ന് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ സന്ദേശം. കേജ്‍രിവാൾ ജയിലിൽനിന്നും നൽകിയ സന്ദേശം മന്ത്രി ഗോപാൽ റായ് ആണ് മാധ്യമങ്ങൾക്കു മുൻപിൽ പങ്കുവച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും എംപി സഞ്ജയ് സിങ്ങും ഗോപാൽ റായിയും മറ്റ് ആംആദ്മി പാർട്ടി നേതാക്കളും മുഖ്യമന്ത്രിയുടെ വസതിയിലെത്തി സുനിത കേജ്‍രിവാളിനെ സന്ദർശിച്ചിരുന്നു. ‘‘അരവിന്ദ് കേജ്‍രിവാൾ ജയിലിൽനിന്നും രണ്ട് സന്ദേശങ്ങൾ നമുക്കായി നൽകിയിട്ടുണ്ട്. ഒന്നാമതായി,ഡൽഹി നിവാസികൾ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നില്ലെന്ന് സർക്കാരും പാർട്ടിയും ഉറപ്പുവരുത്തണം. രണ്ടാമതായി, ഏകാധിപത്യ ഭരണകൂടത്തിന്റെ എല്ലാ പീഡനങ്ങളും അനുഭവിക്കാൻ അദ്ദേഹം തയാറാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം’’– കേജ്‍രിവാൾ പറഞ്ഞതായി ഗോപാൽ റായ് പറഞ്ഞു.ഡൽഹി മദ്യനയ അഴിമതി കേസിലെ ഇ.‍‍‍ഡി അറസ്റ്റിന് എതിരെ കേജ്‍രിവാൾ സമർപ്പിച്ച ഹർജി ഇന്നലെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു ശേഷം കേജ്‍രിവാളിന്റെ ആദ്യ സന്ദേശമാണിത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...