ഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയതിലെ കോണ്‍ഗ്രസ് നിലപാടില്‍ കടുത്ത വിമര്‍ശനവുമായി അരവിന്ദ് കെജ്‍രിവാൾ

For full experience, Download our mobile application:
Get it on Google Play

‍ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ കുറ്റവിമുക്തനാക്കിയതിലെ കോണ്‍ഗ്രസ് നിലപാടില്‍ കടുത്ത വിമര്‍ശനവുമായി അരവിന്ദ് കെജ്‍രിവാൾ. ബിജെപിയോട് കോണ്‍ഗ്രസ് സന്ധി ചെയ്‌തെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ ഉടൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കും. കേജ്രിവാളിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ ഒട്ടും അതിശയിക്കാനില്ലെന്നും തെരഞ്ഞെടുപ്പിൻ മുമ്പ് ബിജെപി ചെയ്യുന്നതാണ് ഇതെന്നും കോൺഗ്രസിനെ ദുർബലപ്പെടുത്താൻ കോൺഗ്രസിന്റെ എതിരാളികളെ ശക്തിപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടതെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

ഇതാണ് അരവിന്ദ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഏതെങ്കിലും മുതിര്‍ന്ന നേതാവ് ജയിലില്‍ പോയോ എന്ന് അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. കോൺഗ്രസിന് ഇക്കാര്യത്തിൽ വളരെ വ്യക്തമായ നിലപാടുണ്ടെന്നും ഒരു കേസിലും ഞങ്ങൾ കരയുകയില്ലെന്നും കോൺഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ കെജ്‌രിവാൾ രൂക്ഷവിമർശനം നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആം ആദ്മി പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...