ഡല്‍ഹി ഹൈകോടതിയില്‍ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മക്ക് മുമ്പാകെ ഹാജരാകില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതിയില്‍ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മക്ക് മുമ്പാകെ ഹാജരാകില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍. ജസ്റ്റിസ് ശര്‍മ്മക്കെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീതി ലഭ്യമാക്കാനുള്ള ശര്‍മ്മയുടെ കഴിവില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു.കേസില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കി ഹരജി സ്വര്‍ണ കാന്ത ശര്‍മ്മ തള്ളിയിരുന്നു. ജഡ്ജിയുടെ മക്കള്‍ കേന്ദ്രസര്‍ക്കാറിന്റെ അഭിഭാഷക പാനലിലുണ്ടെന്നും അതിനാല്‍ അവര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മമാറണമെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മക്ക് കെജ്‌രിവാള്‍ തുറന്ന കത്തെഴുതിയത്. ഗാന്ധിയന്‍ സമരമാര്‍ഗമായ സത്യാഗ്രഹത്തിലൂടെ താന്‍ മുന്നോട്ട് പോകും.

കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകനോ താനോ കോടതിയില്‍ ഹാജരാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങളിലൂടെ തനിക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് കോടതിയില്‍ ഹാജരാകാത്തതെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതേസമയം കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കുമ്പോള്‍ അപ്പീല്‍ നടപടികള്‍ക്കായി എപ്പോള്‍ വേണമെങ്കിലും കോടതിയില്‍ വിളിപ്പിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു ബോണ്ടിലും പ്രതിയെ കൊണ്ട് ഒപ്പുവെപ്പിക്കാറുണ്ട്. ബോണ്ട് പ്രകാരമുള്ള ഈ നിബന്ധന ലംഘിച്ച് പ്രതി കോടതിയില്‍ ഹാജരാകാതിരുന്നാല്‍ അയാളെ ഹാജരാക്കാന്‍ കോടതിക്ക് വാറണ്ട് പുറപ്പെടുവിക്കാനാണ്. ആദ്യം ജാമ്യമുള്ള വാറണ്ടും പിന്നീട് ജാമ്യമില്ല വാറണ്ടും കോടതി പുറപ്പെടുവിക്കുമെന്ന് അഭിഭാഷകനായ സതീഷ് തംത പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ മന്ത്രി ജി ആർ അനിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...

ട്രെയിൻ റദ്ദാക്കിയ സംഭവം ; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോകാൻ...

എല്‍.ഡി.എഫ് മലയാലപ്പുഴയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
മലയാലപ്പുഴ : പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം യു.ഡി.എഫ് സർക്കാർ ബഡ്ജറ്റിൽ വെട്ടിക്കുറച്ചതിനെതിരെ...