നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കെപിസിസി നേതൃത്വത്തിന്റെ തീരുമാനം കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ അം​ഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. നേരത്തെ കളമശ്ശേരിയിൽ ചേർന്ന നേതൃയോ​ഗത്തിലാണ് ഷൗക്കത്തിന്റെ പേരിൽ നേതൃത്വം അന്തിമ തീരുമാനത്തിലെത്തിയത്. എം.എം ഹസനും കെ.സി ജോസഫിനും ഷൗക്കത്തിനോടുള്ള അതൃപ്തിയും ചർച്ചചെയ്ത് പരിഹരിച്ചു. വി.ഡി സതീശനാണ് ചർച്ചക്ക് നേതൃത്വം നൽകിയത്. നേതൃത്വത്തിന്റെ തീരുമാനം അം​​ഗീകരിക്കുമെന്ന് വി.എസ് ജോയിയും അറിയിച്ചു.

പി.വി അൻവറിന്റെ സമ്മർദം തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ കെപിസിസി തീരുമാനിച്ചത്. മുന്നണി പ്രവേശനത്തിനായി ഇന്നലെ രാത്രി മുതൽ തന്നെ അൻവർ സമ്മർദം ചെലുത്തിയിരുന്നു. ഇതിന് കോൺഗ്രസ് നേതൃത്വം വഴങ്ങാതായതോടെ രാവിലെ പരസ്യപ്രതികരണവുമായി അൻവർ രം​ഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം വേണമെന്ന ആവശ്യമാണ് അൻവർ ഉയർത്തിയത്. എന്നാൽ മുന്നണി പ്രവേശനം ഉചിതമായ സമയത്ത് നടക്കുമെന്നായിരുന്നു കോൺ​ഗ്രസ് നേതൃത്വം അൻവറിനെ അറിയിച്ചത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...