ആര്യനാട് ഡോക്ടറെ ആക്രമിച്ച കേസ് : മൂന്ന് പ്രതികൾ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

ആര്യനാട് : സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. ആര്യനാട് സ്വദേശികളായ അമൽ ഐസക്ക്, അഖിൽ ഐസക്ക്, ഷിൻജിൻ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇതിൽ അമലും അഖിലും സഹോദരങ്ങളാണ്. കഴിഞ്ഞ ദിവസമാണ് ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ജോയ്മോന് നേരെ ആക്രമണം ഉണ്ടായത്. ഒ പി ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് ക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്. പ്രതികൾ ഇരുമ്പ് സ്റ്റൂൾ ഉപയോഗിച്ച് ഡോക്ടറുടെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറുടെ തലയിൽ പത്ത് തുന്നലുകളുണ്ട്. അദ്ദേഹം നിലവിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവദിവസം തന്നെ പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...