തിരുവനന്തപുരം : ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. രാവിലെ 11.15 ഓടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സ്റ്റേഷന് നേരെ ബോംബ് വലിച്ചെറിഞ്ഞത്. കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ പ്രതികള്‍ രണ്ട് പ്രാവശ്യമാണ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത്. ശേഷം രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പോലീസുകാര്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം
RECENT NEWS
Advertisment