നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടര്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടര്‍ പോലീസ് പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് ഹൗസ് സര്‍ജന്‍ കൂടിയായ അക്വിലിനെ പോലീസ് പിടികൂടിയത്. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. കോഴിക്കോട് സ്വദേശിയാണ് ഇയാള്‍. ഇനി 15 ദിവസം മാത്രമേ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നുള്ളു. മെഡിക്കല്‍ കോളേജിലെ പല ഡോക്ടര്‍മാരും മയക്കുമരുന്നിന് അടിമകളാണെന്ന തരത്തില്‍ വിവരം ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയാണ് ഈ വിവരങ്ങള്‍ ലഭിച്ചതും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്.

ഇവിടെ നിന്ന് 2.4 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ പിടികൂടി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. അക്വിലിന്റെ മുറിയില്‍ വച്ചാണ് മറ്റ് ഡോക്ടര്‍മാരും ലഹരി ഉപയോഗിച്ചിരുന്നത്. 15 ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാന്‍ തന്റെ മുറിയില്‍ എത്താറുണ്ടായിരുന്നുവെന്നാണ് അക്വില്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ബംഗളുരുവില്‍ നിന്നാണ് ഇവര്‍ക്ക് എംഡിഎംഎ ലഭിച്ചിരുന്നത്. വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ എത്തിച്ചിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...