എയര്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ചിലവ് കുറക്കാന്‍ കൂടുതല്‍ നടപടികളുമായി കമ്പനി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ചിലവ് കുറക്കാന്‍ കൂടുതല്‍ നടപടികളുമായി കമ്പനി. പശ്ചിമേഷ്യ യുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി മൂലം ഇന്ധനവില വര്‍ധിച്ചതാണ് കമ്പനിക്ക് വലി തിരിച്ചടിയുണ്ടാക്കിയത്. നഷ്ടം നേരിടാന്‍ ചിലവ് കുറക്കാനുള്ള ചില പദ്ധതികളുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പളപാക്കേജിനൊപ്പം നല്‍കിയിരുന്ന ബോണസ് ഇനിയുണ്ടാവില്ലെന്ന് സൂചന എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എയര്‍ ഇന്ത്യ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. കമ്പനി സിഇഒ കാംബര്‍ വില്‍സണ്‍ ഇന്നത്തെ യോഗത്തില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് ഫ്യൂവല്‍ നിരക്കില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമേ വ്യോമപാതയിലെ ചില നിയന്ത്രണങ്ങളും എയര്‍ ഇന്ത്യക്ക് തിരിച്ചടിയായി. ഇതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്പനി നിര്‍ബന്ധിതമായത്.മാര്‍ച്ചില്‍ അവസാനിച്ച 2025-26 സാമ്പത്തികവര്‍ഷത്തില്‍ 22,000 കോടി നഷ്ടം എയര്‍ ഇന്ത്യക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ ഇന്ത്യ മാത്രമല്ല പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് മറ്റ് പല അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കും ചെലവ് ചുരുക്കേണ്ടി വന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...