പാവപെട്ടവന്റെ പ്രശ്നങ്ങൾ നില നിൽക്കുന്ന കാലത്തോളം കമ്യുണിസ്റ്റ് പാർട്ടി നില നിൽക്കും : മുല്ലക്കര രത്നാകരൻ

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ ലോകത്ത് നില നിൽക്കുന്ന കാലത്തോളം കമ്യുണിസ്റ്റ് പാർട്ടി ലോകത്ത് നില നിൽക്കുമെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. സി പി ഐ ചിറ്റാർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വി കെ കൃഷ്ണൻകുട്ടി അനുസ്മരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് രീതിയിൽ ഉള്ള രാഷ്ട്രീയ പ്രവർത്തനം ഉണ്ട്, ഒന്ന് പൊതു പ്രവർത്തനവും മറ്റൊന്ന് സ്വകാര്യ പ്രവർത്തനവും. തന്റെ കാര്യങ്ങൾ മാറ്റി വെച്ച് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ ആണ് പൊതുപ്രവർത്തകർ. അത്തരത്തിൽ ഉള്ളവർ ആണ് കമ്യുണിസ്റ്റ്കാർ.

കമ്യൂണിസ്റ്റുകൾ കാത്ത് സൂക്ഷിക്കുന്നത് മാനവികമായ സാഹോദര്യമാണ്. വിശ്വാസിയെ അവിശ്വാസിയാക്കാൻ എളുപ്പമാണ്. അതിന്റെ പരിണിത ഫലമാണ് ഇലന്തൂരിൽ സംഭവിച്ച നരബലി. ഇന്ത്യയിൽ വലിയ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവന്നവർ ആണ് സന്യാസികൾ. കേരളത്തിലെ പഴയ ഒരു കാലഘട്ടത്തിലെ സമൂഹത്തിനെ മാറ്റത്തിലേക്ക് കൊണ്ടുവന്നവർ ആണ് സന്യാസികൾ. കമ്യൂണിസ്റ്റ്കളെ ആർക്കും വിശ്വസിക്കാം. അമ്മയെപോലെ ആകണം ഏതൊരു ഭരണകൂടവും. പ്രകൃതിയെ വണങ്ങി ജീവിക്കുവാൻ നാം പഠിക്കുക. സമത്വത്തെകുറിച്ചുള്ള ഏറ്റവും മനോഹരമായ സങ്കല്പമാണ് ഓണം എന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ റ്റി എസ് രാജു അധ്യക്ഷത വഹിച്ചു. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ ആദ്യകാല പ്രവർത്തകരെ ആദരിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂർ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ എ ദീപകുമാർ, ബീന മുഹമ്മദ്‌ റാഫി, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി കെ വാസുദേവൻ, കെ സന്തോഷ്‌, മണ്ഡലം കമ്മറ്റി അംഗം പി ജെ തോമസ്, തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, സീതത്തോട് ലോക്കൽ സെക്രട്ടറി സജി തോമസ് മുള്ളാനിൽ, ആർ പി സിദ്ധി, കെ ജി അനിൽ കുമാർ, അനുജു, പി എസ് സുജ, ആർ പി സിദ്ധി, കെ ജി അനിൽ കുമാർ, കെ ജി ഗോപാലനാചാരി, പി എൻ വാസുദേവപിള്ള, ഷൈലജ ബീവി, വി കെ പ്രമോൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...