അദ്ധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും ശിഷ്യസമ്പത്തുമുള്ള ഏഴ് അദ്ധ്യാപകരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: അദ്ധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ഗുരുപരമ്പര സ്മരണാഞ്ജലിയും ഗുരുവന്ദനവും നടന്നു. അദ്ധ്യാപകവൃത്തി ഉപാസനയോടെ നിർവഹിച്ച പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും ശിഷ്യസമ്പത്തുമുള്ള ഏഴ് അദ്ധ്യാപക ശ്രേഷ്ഠരെ ആരതി ഉഴിഞ്ഞ് ഗാന്ധിഭവൻ അങ്കണത്തിൽ സ്വീകരിച്ച് ആദരിച്ചു. പ്രൊഫ.ഗോപാലകൃഷ്ണക്കുറുപ്പ്, പ്രൊഫ.എൻ.ജി മുരളീധരക്കുറുപ്പ്, ഇ.എം ജോയി, ഗീതാജോജി, സരസ്വതിയമ്മ, സൂസമ്മ ബേബി, എം.വി സാറാമ്മ, എ.സി ലീല എന്നീ അദ്ധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന എൺപത്തിയാറു വയസ്സുള്ള ഇ.എം ജോയിയെ വീട്ടിലെത്തിയാണ് ആദരിച്ചത്.

തങ്ങളുടെ അദ്ധ്യാപക ജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങൾ പങ്കുവെച്ച് ആദരവിനർഹരായ അദ്ധ്യാപകർ സംസാരിച്ചു. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ യും ഗാന്ധിഭവൻ വികസന സമിതി ചെയർമാനുമായ എം.​​​​​​​ജി മനോജിന്റെ അദ്ധ്യക്ഷതയിൽ ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവും ഗാന്ധിഭവൻ ഉപദേശക സമിതി ചെയർമാനുമായ മുരളീധരൻ തഴക്കര ഗുരുവന്ദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗാന്ധി ഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, ബാബു കല്ലൂത്തറ, കല്ലാർ മദനൻ, ചന്ദ്രദാസ്, ശ്രീലത മോഹൻ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...