തിരുവനന്തപുരം: സി. അച്യുതമേനോനോട് സി.പി.എം. കാണിക്കുന്ന അയിത്തത്തെ പരസ്യമായി ചോദ്യംചെയ്ത് സി.പി.ഐ. നടത്തുന്ന പ്രചാരണം സി.പി.എം. ഏറ്റുപിടിക്കില്ല. സി.പി.ഐ.യുടെ രാഷ്ട്രീയവാദവും പ്രചാരണവും മാത്രമായി അതിനെ കണ്ടാൽമതിയെന്നാണ് സി.പി.എം. നേതാക്കളുടെ പ്രതികരണം. ചരിത്രനേട്ടങ്ങളിൽ പിണറായി സർക്കാരിനെ അടയാളപ്പെടുത്താൻ സി.പി.എം. ഉയർത്തുന്ന തുടർഭരണം, വികസനനേട്ടം എന്നിവയെല്ലാം റദ്ദാക്കുന്നത് കൂടിയാകും അച്യുതമേനോനെ അംഗീകരിക്കുന്നതിലൂടെ ഉണ്ടാകുക. കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും അതിനായി ഉയർത്തിയ പ്രത്യയശാസ്ത്ര തർക്കവുമെല്ലാം ഇല്ലാതായി ഇരുപാർട്ടികളും ചങ്ങാത്തത്തിലായിട്ടും അച്യുതമേനോനെ സി.പി.എം. പടിക്ക് പുറത്തുനിർത്തുന്നതാണ് സി.പി.ഐ. ചോദ്യം ചെയ്യുന്നത്. അച്യുതമേനോന്റെ നേതൃത്വത്തിലുള്ളതും ഇടതുപക്ഷ സർക്കാരായിരുന്നുവെന്നാണ് സി.പി.ഐ. ആവർത്തിക്കുന്നത്. ഇ.എം.എസ്. സർക്കാരിനെ വീഴ്ത്തുകയും കോൺഗ്രസിനൊപ്പംചേർന്ന് ഭരിക്കുകയും ചെയ്തവർ എങ്ങിനെ ഇടതുപക്ഷമാകുമെന്നാണ് സി.പി.എം. ചോദിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.