പത്തനംതിട്ട : മഴ എത്തിയതോടെ റോഡുകള്‍ കുളമായി തുടങ്ങി. പൈപ്പ് ലൈനിനായി കുഴിയെടുത്ത റോഡുകള്‍ മഴപെയ്‌തതോടെ വെള്ളക്കെട്ടായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ റോഡില്‍ നടന്ന് പോയാല്‍ വലിയ കുഴിയിലേക്കാണ് കാല്‍ പോകുക. സെന്റ് മേരീസ് സ്‌കൂളിലേക്കുള്ള റോഡിലെ ഓടയില്‍ നിന്നും വെള്ളം പുറത്തേക്കൊഴുകുകയാണ്. ചെളിയും റോഡിലെ കുഴിയും കാരണം വാഹനങ്ങള്‍ക്കുപോലും ഈ റോഡില്‍ കൂടി പോകാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പിടലിനെ തുടര്‍ന്ന് മണ്ണിട്ട് ഉറപ്പിച്ച റോഡാണ് ചെളിക്കുളമായി സഞ്ചരിക്കാന്‍ പറ്റാത്ത രീതിയിലായത്. മണ്ണ് റോഡില്‍ നിരന്നു കിടക്കുകയാണ്. മഴ പെയ്‌തോടെ ഇത് ചെളിയായിമാറി. വാഹനങ്ങള്‍ കയറിയിറങ്ങി വലിയ കുഴികള്‍ റോഡില്‍ രൂപപ്പെടുകയാണ്.
തുടര്‍ച്ചയായി മഴപെയ്യുന്നതോടെ മണ്ണുംചെളിയും നിരന്ന് റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡരികിലെ സ്‌ഥാപനങ്ങളിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം വെള്ളക്കെട്ടാണിവിടെ. ഇരുചക്ര വാഹന യാത്രീകരാണ് ഏറെ വലയുന്നത്. ചിലപ്പോള്‍ റോഡിലെ ചെളിയില്‍ വാഹനം ഇറങ്ങി നിയന്ത്രണം വിട്ട് മറിയുന്നതും പതിവാണ്. ആശുപത്രി റോഡായതിനാല്‍ ദിവസവും നിരവധി ആളുകളും വാഹനങ്ങളും വന്നു പോകുന്ന സ്ഥലമാണിത്. സ്‌കൂളില്‍ ടി.സി വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കും നിരവധി വിദ്യാര്‍ത്ഥികള്‍ വരുന്ന റോഡ് കൂടിയാണിത്. നഗര ശുചീകരണത്തിനും റോഡ് ശുചീകരണത്തിനും സംവിധാനം ഉണ്ടെങ്കിലും അത് പാലിക്കാറില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























