മഴ ശക്തി പ്രാപിച്ചതോടെ പുതമണ്‍ താത്കാലിക പാലത്തില്‍ വീണ്ടും വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

റാന്നി: മഴ ശക്തി പ്രാപിച്ചതോടെ പുതമണ്‍ താത്കാലിക പാലത്തില്‍ രണ്ടു മാസത്തിനിടെ മൂന്നാം തവണയും വെള്ളം കയറി. ഗതാഗതം മുടങ്ങുന്ന അവസ്ഥയിലായതോടെ പാത തത്ക്കാലം അടച്ച് വഴി തിരിച്ചു വിട്ടു അധികൃതര്‍. ബ്ലോക്കുപടി-കോഴഞ്ചേരി റോഡിലെ പുതമണ്‍ താത്കാലിക പാലത്തില്‍ പമ്പയിലെ ജലനിരപ്പുയര്‍ന്നതോടെ വെള്ളം കയറിയാണ് ഗതാഗതം തടസ്സപ്പെട്ടത്. കോഴഞ്ചേരിക്കുള്ള വാഹനങ്ങള്‍ കീക്കൊഴൂരില്‍ നിന്നും പേരൂര്‍ച്ചാല്‍ പാലം വഴി തിരിച്ചു വിട്ടു. ഇതോടെ കീക്കൊഴൂര്‍ മുതല്‍ വാഴക്കുന്നം വരെയുള്ള ജനങ്ങള്‍ ദുരിതത്തിലായി. പഴയ പാലത്തിന് ബലക്ഷയം നേരിട്ടതിനാല്‍ പാലം അടച്ചിരിക്കുകയാണ്. അതുവഴി ചെറുവാഹനങ്ങള്‍ക്ക് മാത്രമെ നിലവില്‍ സഞ്ചരിക്കാനാവു. സര്‍വ്വീസ് ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനാണ് താത്കാലിക പാലം നിര്‍മ്മിച്ചത്. ഇത് പൂര്‍ത്തിയാകാനും ഒരു പാട് ദിവസങ്ങള്‍ എടുത്തിരുന്നു. ഇപ്പോള്‍ പെരുംതോട് നിറഞ്ഞ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇത് ശക്തിയാകുന്നതോടെ സമീപന റോഡിനും ബലക്ഷയം ഉണ്ടാവാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ അപകടം ഉണ്ടാവുമെന്നു കണ്ടാണ് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടി വന്നത്.

റാന്നി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപഴക്കത്ത തുടർന്ന് അപകടാവസ്ഥയിലായതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണം മറുകരയിലെത്താൻ. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നത് വരെ യാത്ര സുഗമമാക്കുവാൻ താൽക്കാലിക പാത എന്ന ആശയം ഉണ്ടായത്. 30.60 ലക്ഷം രൂപയാണ് താൽക്കാലിക പാതയ്ക്ക് സർക്കാർ അനുവദിച്ചത്. പുതിയ പാലം നിര്‍മ്മിക്കാനെടുക്കുന്ന കാലതാമസം ജനങ്ങള്‍ക്ക് വരുത്തുന്ന ദുരിതം ചെറുതല്ല. ജനപ്രതിനിധികളുടെ ശക്തമായ ഇടപടലാണ് ഇപ്പോള്‍ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...