ഗവി: കാടിനുള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഗവി എൽ പി സ്കൂളിലെ ആദിവാസി കുട്ടികൾക്ക് കെ.എസ്.യു കോന്നി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണങ്ങളുടെ വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. കോന്നി അസംബ്ലിയിലെ സീതത്തോട് പഞ്ചായത്തിന്റെ പരിധിയിലാണ് ഗവി. കുട്ടികൾക്ക് ഇക്കൊല്ലവും കൈത്താങ്ങ് നൽകണമെന്ന് സ്കൂൾ പ്രഥമാധ്യാപിക ജ്യോതി എസ്. കെ.എസ്.യു പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ഇക്കൊല്ലവും പഠനോപകരണങ്ങളുടെ വിതരണവുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ ഗവിയില്‍ എത്തിയത്.
അസംബ്ലി പ്രസിഡന്റ് നാസിം കുമ്മണ്ണൂർ അധ്യക്ഷത വഹിച്ചു. തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷമീർ തടത്തിൽ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീൽ സാലി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മനു തയ്യിൽ, ഐ എൻ റ്റി യു സി യൂത്ത് വിംഗ് സംസ്ഥാന നിർവാഹക സമിതി അംഗം റ്റിജോ സാമൂവൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് നജീം രാജൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുസ്മിത ബിനോയ്, ഫൈസൽ കുമ്മണ്ണൂർ, അജ്മൽ കരീം, മാരി കണ്ണൻ, ബിനോയ് എന്നിവർ പഠനോപകരണ വിതരണത്തിൽ പങ്കാളിയായി.