പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന 21കാരി ഭാര്യ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു ; ഭാര്യ മരിച്ചതറിഞ്ഞ് അര മണിക്കൂറിനു ശേഷം ഭര്‍ത്താവും ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന 21കാരി ഭാര്യ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയ ശേഷമാണ് യുവതി മരിച്ചത്. ഭാര്യ മരിച്ചതറിഞ്ഞ് അര മണിക്കൂറിനു ശേഷം ഭര്‍ത്താവും ആത്മഹത്യ ചെയ്തു.

ഗാരേജ് മെക്കാനിക്കായ നാഗരാജിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്. തുമകൂരു ജില്ലയിലെ കുനിഗല്‍ താലൂക്കില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത് . രാവിലെ ഏഴുമണിയോടെ മദ്യലഹരിയില്‍ നാഗരാജ് കാവ്യയെ മര്‍ദ്ദിക്കുകയും കാവ്യ അബോധാവസ്ഥയിലാവുകയുമായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു.

ഡോക്ടര്‍മാര്‍ സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കാവ്യ അബോധാവസ്ഥയാിരുന്നു. തലച്ചോറില്‍ അമിത രക്തസ്രാവം ഉള്ളതായി തിരിച്ചറിഞ്ഞെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കാവ്യ മരണപ്പെടുകയായിരുന്നു. മരണ വിവരം കാവ്യയുടെ സഹോദരന്‍ നാഗരാജിനെ ഫോണ്‍ വിളിച്ചറിയിച്ചെങ്കിലും ഉടന്‍ സ്ഥലത്തെത്താമെന്നു പറഞ്ഞ നാഗരാജ് തൂങ്ങിമരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...