ഭസ്മക്കുളം പുനര്‍നിര്‍മ്മാണം വൈകുന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ഭസ്മക്കുളം യഥാസ്ഥാനത്ത് പുനർനി​ർമ്മി​ക്കണമെന്ന ദേവപ്രശ്ന വി​ധി​പ്രാവർത്തി​കമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. മാളി​കപ്പുറം ഫ്ളൈ ഓവർ നി​ർമ്മാണത്തി​ന് വേണ്ടി​ക്ഷേത്രത്തി​ന്റെ വടക്ക് – പടി​ഞ്ഞാറ് ഭാഗത്ത് പുരാതനമായി നി​ലനി​ന്നി​രുന്ന ഭസ്മക്കുളം മൂടുകയായിരുന്നു. പകരം ക്ഷേത്രത്തി​ന്റെ പടി​ഞ്ഞാറ് ഭാഗത്ത് പുതി​യ കുളം നി​ർമ്മി​ച്ചു. ഭസ്മക്കുളത്തി​ൽ കുളി​ച്ചാൽ സർവരോഗങ്ങളും മാറുമെന്ന വിശ്വാസത്തിന് അപമാനമായി​ മാറുകയാണ് ഇപ്പോഴത്തെ കുളം. ഈ മണ്ഡലകാലത്തിന് മുമ്പ് ഭസ്മക്കുളം പുനർ നിർമ്മിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചിരുന്നങ്കിലും കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതിരുന്നതിനെ തുടർന്ന് നിയമ തടസങ്ങൾ ഉണ്ടായി. എന്നാൽ ഇത് പരിഹരിക്കാൻ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല.

ഭസ്മക്കുളത്തി​ലേക്ക് മലിനജലം ഒഴുകിയെത്തുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. സോപാനം കഴുകുമ്പോൾ അരവണ പ്ളാന്റിന് സമീപത്തെ പടിക്കെട്ടിലൂടെ മലിനജലം ഭസ്മക്കുളത്തിലേക്ക് ഒഴുകിയിറങ്ങും. ഇവിടെ ഓടയുണ്ടെങ്കിലും ഫലപ്രദമല്ല. മലി​നജലം പമ്പ് ചെയ്ത് മാറ്റുന്നതി​ന് സ്ഥാപി​ച്ചി​ട്ടുള്ള മോട്ടോറുകളുടെ പ്രവർത്തനം കാര്യക്ഷമമല്ല. വെള്ളം സ്പ്രേ ചെയ്യുന്നി​ന് സ്ഥാപി​ച്ചി​രി​ക്കുന്ന വാട്ടർ ഫൗണ്ടെൻ മോട്ടോർ പമ്പി​ന്റെ ചില വാൽവുകൾ അടഞ്ഞ നി​ലയി​ലായിരുന്നു. തീർത്ഥാടകരാണ് പലപ്പോഴും മരച്ചി​ല്ലകളും മറ്റും ഉപയോഗി​ച്ച് വാൽവിലെ തടസം നീക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...