അഞ്ച് തലമുറകൾക്ക് ഹരിശ്രീ കുറിച്ച് ഞള്ളൂരിലെ ആശാട്ടി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആധുനിക ലോകത്ത് അറിവ് വിരൽതുമ്പിൽ എത്തുമ്പോൾ തറയിൽ വിരിച്ച മണലിൽ അഞ്ച് തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നതിന്റെ പാരമ്പര്യം അവകാശപെടാനുണ്ട് കോന്നി ഗ്രാമപഞ്ചായത്തിൽ ഞള്ളൂരിലെ പുത്തൻവീട്ടിൽ തങ്കമണി (70) എന്ന ആശാട്ടിക്ക്. പ്ലേ സ്‌കൂളുകളും അംഗൻവാടികളും എല്ലാം ആധുനിക ലോകം കൈയ്യടക്കിയപ്പോൾ ഒരു കാലത്ത് കേരളത്തിന്റെ ആദ്യ ഗുരുകുലം ആയിരുന്ന ആശാൻ പള്ളിക്കൂടങ്ങളും വിസ്‌മൃതിയിലാണ്ടു.

എന്നാൽ അഞ്ച് തലമുറകൾക്ക് അറിവ് പകർന്ന് നൽകിയ തങ്കമണി എന്ന ആശാട്ടി സ്വന്തം വീട്ടിൽ നടത്തുന്ന ആശാൻ പള്ളിക്കൂടം ഇപ്പോഴും സജീവമാണ്. പതിനഞ്ച് കുരുന്നുകൾ ഇവിടെ അക്ഷര മധുരം നുകരുവാൻ എത്തുന്നുണ്ട്. പനയോലയിൽ നാരായം കൊണ്ടെഴുതുന്ന ഹരീശ്രീ ഗണപതായേ നമഃ എന്ന് തുടങ്ങുന്ന അക്ഷരകൂട്ടുകൾ കുരുന്നുകൾ ഏറ്റുചൊല്ലുകയും മണലിൽ എഴുതി ഹൃദീസ്ഥമാക്കുകയുമാണ് ഇവിടെ. പതിനാറാമത്തെ വയസിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകുവാൻ തുടങ്ങിയതാണ് തങ്കമണി എന്ന ആശാട്ടി.

വെട്ടൂരിലെ സ്വന്തം വീട്ടിൽ ആയിരുന്നു ആദ്യത്തെ ആശാൻ പള്ളിക്കൂടം പതിനാറാമത്തെ വയസിൽ അമ്മയുടെ ചുവട്പിടിച്ചാണ് തങ്കമണി എന്ന ആശാട്ടിയും നിലത്ത്എഴുത്ത് ലോകത്തേക്ക് കടന്നുവരുന്നത്. കുസൃതി കുരുന്നുകളായ അന്നക്കുട്ടിയും ഹന്നയും ആദിലക്ഷ്മിയും ജൂവലും അക്ഷിതയും ഭദ്രയും എല്ലാം ഞള്ളൂരിലെ ആശാൻപള്ളികൂടത്തിൽ പഠിക്കുവാൻ എത്തുന്നുണ്ട്. രണ്ട് ബാച്ചുകൾ ആയാണ് പഠിപ്പിക്കുന്നത്.

ഏഴ് സെന്റ് വസ്തുവിൽ നിലനിൽക്കുന്ന വീട്ടിലാണ് തങ്കമണി ആശാട്ടിയും ഭർത്താവ് കെ ജി രാജനും താമസിക്കുന്നത്.ചെറിയ വീട്ടിൽ കുട്ടികൾക്ക് ഇരിക്കുവാൻ ഇടമില്ലാത്തതിനാൽ അടുക്കളയുടെ മൂലയിൽ ആണ് കുട്ടികളെ പഠിപ്പിക്കുന്നത്.കുട്ടികളെ ഇരുത്തി പഠിപ്പിക്കുവാൻ ഒരു സൗകര്യം ഉണ്ടാകണം എന്നതാണ് തങ്കമണി ആശാട്ടിയുടെ ആവശ്യം.ഒരു ഉപജീവനമാർഗ്ഗം എന്നതിൽ ഉപരി ആരോഗ്യമുള്ള കാലത്തോളം ആശാൻ പള്ളിക്കൂടത്തിൽ കുരുന്നുകൾക്ക് അറിവ് പകർന്ന് നൽകുമെന്നും തങ്കമണി ആശാട്ടി പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും...

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...