വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട് ; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ ഡിവൈഎഫ്ഐയും. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയോട് സ്വീകരിച്ച നിലപാടിലാണ് ഡിവൈഎഫ്ഐ വിമർശനമുന്നയിച്ചത്. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ശക്തമായി വെള്ളാപ്പള്ളി വിഷയം ഉന്നയിച്ചു. വെള്ളാപ്പള്ളിയോടുള്ള നിലപാടിൽ പിണറായി സർക്കാരിന് വീഴ്ച പറ്റിയെന്നായിരുന്നു വിശദീകരണം. വെള്ളാപ്പള്ളി നടേശന്‍ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നത് തിരിച്ചടിയായെന്നാണ് ഡിവൈഎഫ്ഐ പ്രതിനിധികളുടെ വിമർശനം. ജി സുധാകരനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ ഡിവൈഎഫ്ഐക്ക് സാധിച്ചില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി.

ദേശീയതലത്തിൽ സിജെപിക്ക് സാധിക്കുന്നത് എന്തുകൊണ്ട് ഡിവൈഎഫ്ഐക്ക് സാധിക്കുന്നില്ലെന്നും പ്രതിനിധികളുടെ ചോദ്യം. പുതുതലമുറയെ ആകർഷിക്കാൻ ദേശീയ തലത്തിൽ എന്ത് ചെയ്തു എന്നും ചോദ്യം ഉയര്‍ന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചുമതലയും വഹിച്ചു. രണ്ട് പദവികൾ ഒരു സഖാവിന് എങ്ങനെ വഹിക്കാൻ സാധിക്കുന്നു. അഖിലേന്ത്യാ പ്രസിഡന്റിന് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ടാണോ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയതെന്നും പ്രതിനിധികൾ വിമര്‍ശനം ഉന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും ; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന...

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...