കാട്ടുമുന്തിരിയിൽ 4 കിലോ തൂക്കമുള്ള മുന്തിരികുല വിളയിച്ച് ആഷൽ ലോക റിക്കാർഡിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ : കമ്പോഡിയൻ കാട്ടുമുന്തിരിയിൽ 4 കിലോ തൂക്കമുള്ള മുന്തിരിക്കുല ഉത്പാദിപ്പിച്ച് അഷൽ ലോക റിക്കാർഡ് നേടി. കൽക്കത്ത ആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ (യുആർ.എഫ്) റിക്കാർഡ് ബുക്കിലാണ് ഇടം നേടിയത്. യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഫോട്ടോഗ്രാഫർ അനിഷ് സെബാസ്റ്റ്യൻ എന്നിവർ നേരിട്ടെത്തി പരിശോധിച്ച ശേഷമാണ് റിക്കാർഡിന് പരിഗണിച്ചത്. എറണാകുളം എം.പി ഹൈബി ഈഡൻ സർട്ടിഫിക്കറ്റ് കൈമാറി. ആഷലിന്റെ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയിരിക്കുന്ന മുന്തിരിച്ചെടിയിൽ ഒരു കുലക്ക് നാല് കിലോ തൂക്കം വരും. അതു മാത്രമല്ല, ഒരു കുലയില്‍ത്തന്നെ അറുനൂറ് മുതൽ 800 വരെ മുന്തിരിപ്പഴങ്ങളും ഉണ്ട്. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആഷല്‍ വിദേശ പഴങ്ങളോടുള്ള താല്‍പര്യത്തില്‍ വെളിയത്ത് ഗാര്‍ഡന്‍സ് എന്ന നഴ്‌സറിയില്‍നിന്ന് വാങ്ങി നട്ട തൈയാണ് ഇപ്പോള്‍ നിറയെ മുന്തിരിക്കുലകളുമായി നില്‍ക്കുന്നത്.

കുഴിയെടുത്ത് ചുവന്ന മണ്ണും എല്ലുപൊടിയും ചാണകപ്പൊടിയും ജൈവവളവും ചേര്‍ത്താണ് തൈ നട്ടത്. ആറു മാസമായപ്പോള്‍ പൂവിട്ടതായും ആഷല്‍ പറഞ്ഞു. നന്നേ ചെറിയ പൂക്കുലയുണ്ടായി പൂവിരിഞ്ഞ് കായ്കള്‍ ഉണ്ടാകുന്നതനുസരിച്ച് കുല നീണ്ടുവളരുകയും പുതിയ പൂക്കളുണ്ടാവുകയും ചെയ്യുന്നു. കായ്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുലയുടെ തണ്ടിന്റെ വലുപ്പവും കൂടുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് കംബോഡിയന്‍ മുന്തിരിയെന്നും ആഷല്‍ പറയുന്നു. എത്ര ശക്തമായ മഴ പെയ്താലും പൂവ് നഷ്ടപ്പെടില്ല. ജ്യൂസ് അടിയ്ക്കാന്‍ പറ്റിയതാണ്. കുലയില്‍ സ്ഥലമുള്ളിടത്ത് വീണ്ടും പൂവ് ഉണ്ടായി കായ്ക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണെന്നും ആഷല്‍ പറയുന്നു. ആലുവ തായിക്കാട്ടുകര പീടിയക്കവളപ്പില്‍ ആഷലിന്റെ വീട്ടിൽ വിദേശത്ത് നിന്ന് കൊണ്ടുവന്ന വിവിധതരത്തിലുള്ള പത്തിനം ഫലങ്ങളാണ് വിളഞ്ഞുകിടക്കുന്നത്.
കംബോഡിയൻ കാട്ടു മുന്തിരിക്ക് പുറമേ ടെറംഗാനു ചെറി, സൺഡ്രോപ്പ്, യൂജീനിയ ഫ്ലോറിഡ, ഡ്രാഗൺ ഫ്രൂട്ട്, അബിയു, പർപ്പിൾ ഫോറസ്റ്റ് പേരയ്ക്ക, ബറാബ, മെഡൂസ പൈനാപ്പിൾ, ജബോട്ടിക്കാബ, റെഡ് സിറിയൻ ചെറി, ബെർ ആപ്പിൾ റെഡ്, എന്നിങ്ങനെ വിവിധ വിദേശ പഴങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...