Wednesday, June 26, 2024 12:05 pm

ആ​ഷി​ഖു​ല്‍ ഇ​സ്​​ലാ​മി​െന്‍റ മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ മു​ര്‍​ഷി​ദാ​ബാ​ദി​ലെ​ത്തി​ച്ച്‌​ ഖ​ബ​റ​ട​ക്കി

For full experience, Download our mobile application:
Get it on Google Play

ഇ​രി​ക്കൂ​ര്‍: സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ ആ​ഷി​ഖു​ല്‍ ഇ​സ്​​ലാ​മി​െന്‍റ മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ മു​ര്‍​ഷി​ദാ​ബാ​ദി​ലെ​ത്തി​ച്ച്‌​ ഖ​ബ​റ​ട​ക്കി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​യി​രു​ന്നു ആ​ഷി​ഖു​ല്‍ ഇ​സ്​​ലാ​മി​െന്‍റ കു​ഴി​ച്ചു​മൂ​ടി​യ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പോ​സ്​​റ്റ്​ മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​രി​ക്കൂ​റി​ല്‍ ഖ​ബ​റ​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌​ സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ന്മാ​രാ​യ മൊ​മീ​നു​ല്‍ ഇ​സ്​​ലാ​മി​നോ​ടും റ​ഫീ​ഖു​ല്‍ ഇ​സ്​​ലാ​മി​നോ​ടും പോ​ലീ​സും അ​ധി​കൃ​ത​രും അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍, വെ​റും അ​സ്ഥി​കൂ​ടം മാ​ത്ര​മാ​ണെ​ങ്കി​ലും അ​ത് സ്വ​ന്തം​ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​രു​വ​രും മ​റു​പ​ടി പ​റ​ഞ്ഞ​ത്.

അ​വി​ടെ ഉ​പ്പ​യും ഉ​മ്മ​യും സ​ഹോ​ദ​ര​െന്‍റ ഭാ​ര്യ​യും മ​ക്ക​ളും ര​ണ്ട് മാ​സ​മാ​യി പ്ര​യാ​സ​പ്പെ​ട്ട്​ ക​ഴി​യു​ക​യാ​ണെ​ന്ന്​ അ​റി​യി​ച്ച​തി​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ 3000 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സ്വ​ദേ​ശ​ത്തേ​ക്ക്​ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​വ​ര്‍​ക്ക്​ മു​ന്നി​ല്‍ ഇ​രി​ക്കൂ​റി​െന്‍റ കാ​രു​ണ്യ മ​ന​സ്സ് കൈ​കോ​ര്‍​ത്ത​ത് വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു.

ഉ​ദാ​ര​മ​തി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ആ​വു​ന്ന​തു​പോ​ലെ സ​ഹ​ക​രി​ച്ച​പ്പോ​ള്‍ മൃ​ത​ദേ​ഹം മു​ര്‍​ഷി​ദാ​ബാ​ദി​ല്‍ എ​ത്താ​നാ​വ​ശ്യ​മാ​യ ഒ​രു​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കാ​നാ​യി. വെ​ള്ളി​യാ​ഴ്​​ച പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ളും പോ​ലീ​സ് ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി രാ​ത്രി എ​േ​ട്ടാ​ടെ ഗ്യാ​ഫ് നി​ലാ​മു​റ്റ​ത്തി​െന്‍റ ആം​ബു​ല​ന്‍​സി​ല്‍ ആ​ഷി​ഖു​ല്‍ ഇ​സ്​​ലാ​മി​െന്‍റ മൃ​ത​ദേ​ഹ​വു​മാ​യി ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളും യാ​ത്ര​യാ​യി. ഡ്രൈ​വ​ര്‍ വി.ഫൈ​സ​ലി​ന് കൂ​ട്ടാ​യി സു​ഹൃ​ത്താ​യ കി​ണാ​ക്കൂ​ല്‍ ഷം​സു​ദ്ദീ​നു​മു​ണ്ടാ​യി​രു​ന്നു.

2856 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി ഞാ​യ​റാ​ഴ്​​ച രാ​ത്രി 8.30 ഒാ​ടെ മു​ര്‍​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ല്‍ ക​പി​ല്‍​പു​ര്‍ വി​ല്ലേ​ജി​ലെ മു​ത്തു​ര​പു​ര്‍ ജു​മാ​മ​സ്​​ജി​ദി​ല്‍ എ​ത്തുമ്പോ​ഴേ​ക്കും ഗ്രാ​മം മു​ഴു​വ​ന്‍ മ​സ്​​ജി​ദ് പ​രി​സ​ര​ത്തെ​ത്തി​യി​രു​ന്നു. ക​പി​ല്‍​പു​ര്‍ അ​തി​ര്‍​ത്തി മു​ത​ല്‍ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ആം​ബു​ല​ന്‍​സി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. രാ​ത്രി 11ഒാ​ടെ മു​ത്തു​ര​പു​ര്‍ ജു​മാ മ​സ്​​ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകൾ സൗജന്യമായി സർക്കാർ സ്ഥാപനങ്ങൾക്ക് ; പുതിയ ആശുപത്രി നിർമിക്കും

0
കാസര്‍കോട്: ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകള്‍ സര്‍ക്കാർ സ്ഥാപനങ്ങള്‍ക്ക്...

പാലം പണി പൂര്‍ത്തിയായി ; എന്നാൽ സമീപനപാത ഇല്ല, തോട്ടുകടവുകാര്‍ ദുരിതത്തില്‍

0
ഏനാദിമംഗലം : പൂതങ്കരയിൽനിന്ന് കല്ലട ജലസേചന പദ്ധതി കനാലിന് കുറുകെ തോട്ടുകടവിലേക്ക്...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; ഡാ​മു​ക​ളി​ൽ ജ​ല നി​ര​പ്പ് ഉ​യ​രു​ന്നു, മുന്നറിയിപ്പ് നൽകി അധികൃതർ

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. പ​ത്ത​നം​തി​ട്ട...

ശമ്പളത്തിനും അലവൻസുകൾക്കുമുള്ള ആദായനികുതി മന്ത്രിമാർത്തന്നെ അടയ്ക്കണം ; നിർദ്ദേശവുമായി മധ്യപ്രദേശ് സർക്കാർ

0
ഭോപ്പാൽ: ശമ്പളത്തിനും അലവൻസുകൾക്കുമുള്ള ആദായനികുതി മന്ത്രിമാർതന്നെ അടയ്ക്കണമെന്ന നിർദേശവുമായി മധ്യപ്രദേശ് സർക്കാർ....