വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം ; ചോദ്യം ചെയ്ത് ഭര്‍ത്താവ് – യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അർധരാത്രി  വീടുകയറി അക്രമിച്ച് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിൽ. ശ്രീകാര്യം മേലാംകോണം പുതുവൽ പുത്തൻവീട്ടിൽ സിബി (28),  മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസിൽ അനന്തു (26) എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 11 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നന്നാട്ടുകാവ് മുറമേൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്‍റെ വീട്ടിലാണ് പ്രതികൾ അക്രമണം നടത്തിയത്.

അക്രമത്തിൽ സുനിലിന്‍റെ ഭാര്യയ്ക്ക് വെട്ടേറ്റിരുന്നു. പ്രതികൾ ഫേസ് ബുക്കിൽ വ്യാജ പ്രൊഫൽ ഉണ്ടാക്കി അതിൽ നിന്നും സുനിലിന്‍റെ ഭാര്യയ്ക്ക് മോശം മെസേജുകൾ അയച്ചിരുന്നു. തുടർന്ന് ഫേസ് ബുക്കിൽ നിന്നും ലഭിച്ച ഫോൺ നമ്പറിന്‍റെ അടിസ്ഥാനത്തില്‍ സിബിയെയും അനന്തുവിനെയും സുനിൽ തിരിച്ചറിഞ്ഞിരുന്നു. സുനിൽ ഫോണിലുടെ സിബിയെ ബന്ധപ്പെട്ടുകയും ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്.

അക്രമത്തിന് ശേഷം പ്രതികൾ വട്ടപ്പാറയിലെ സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ  ലഹരി പദാർത്ഥങ്ങളും മാരകായുധങ്ങളുമായി പിടികൂടിയത്. പ്രതികളോടൊപ്പം മറ്റ് മൂന്ന് പേരെയും വട്ടപ്പാറയിലെ വീട്ടിൽ നിന്നും പിടികൂടിയിട്ടുണ്ട്. ഇവരെ അരുവിക്കര പോലീസിന് കൈമാറി. പോത്തൻകോട് എസ്.എച്ച്.ഒ ശ്യാമിന്‍റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യൻ, മറ്റ് ഉദ്യോഗസ്ഥരായ രാകേഷ്, ഉണ്ണികൃഷ്ണൻ, മോഹൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...