വസുന്ധരയാണ് ഗെലോട്ടിന്റെ നേതാവ് ; പൊട്ടിത്തറിച്ച് സച്ചിൻ പൈലറ്റ് 

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, ബിജെപിയുടെ വസുന്ധര രാജ സിന്ധ്യയാണെന്ന് സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗലോട്ട് മാറണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി വീണ്ടും പുറത്ത് വന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ സഹായിച്ചത് വസുന്ധര രാജ സിന്ധ്യയാണെന്ന ഗലോട്ടിന്റെ വിവാദ പരാമര്‍ശം സച്ചിന്‍ പൈലറ്റ് ആയുധമാക്കി.

ധോല്‍പൂരില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടതിന് ശേഷം അദ്ദേഹത്തിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, മറിച്ച് അദ്ദേഹത്തിന്റെ നേതാവ് വസുന്ധര രാജെയാണെന്ന് എനിക്ക് തോന്നുന്നു -പൈലറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് അദ്ദേഹം (ഗെഹ്ലോട്ട്) ആരോപിക്കുന്നു. തുടര്‍ന്ന് ഒരു ബിജെപി നേതാവ് തന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ സഹായിച്ചതായി അദ്ദേഹം പറയുന്നു, വൈരുദ്ധ്യം അദ്ദേഹം വിശദീകരിക്കണം. ഗെഹ്ലോട്ട് സ്വന്തം എംഎല്‍എമാരെ അപമാനിക്കുകയും തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടിയെ ദ്രോഹിക്കുകയും ചെയ്തുവെന്ന് പൈലറ്റ് കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ...

0
തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ...

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...