കോടതി പരിഗണിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ പ്രസംഗം വേണ്ട ;  സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോടതി പരിഗണിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ പ്രസംഗം വേണ്ടെന്ന് സുപ്രീം കോടതി. കര്‍ണാടകയിലെ മുസ്ലിം സംവരണം റദ്ദാക്കിയ വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കെ രാഷ്ട്രീയ വിഷയമാക്കുന്നതില്‍ കോടതി അതൃപ്തി അറിയിച്ചത്. ചില പരിപാവനതകള്‍ പാലിക്കേണ്ടതുണ്ടെന്ന്, രാഷ്ട്രീയ പ്രസ്താവനകളില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ട് ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും അഷ്സാനുദ്ദീന്‍ അമാനുല്ലയും പറഞ്ഞു

മുസ്ലിം സംവരണം പിന്‍വലിച്ചതു തങ്ങളാണെന്ന് ആഭ്യന്തര മന്ത്രി ദിവസവും പ്രസംഗിച്ചുകൊണ്ടിരിക്കുകയാണെന്ന്, ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്താനാവുകയെന്ന് ദവെ ചോദിച്ചു.ഇത്തരത്തില്‍ പ്രസ്താവന നടത്തിയതിനെക്കുറിച്ച് അറിവില്ലെന്ന് കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...

കാർബൺ ക്രെഡിറ്റ് നേടുന്ന രാജ്യത്തെ ആദ്യ വാട്ടർ മെട്രോയായി കൊച്ചി

0
കൊച്ചി: പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മറ്റൊരു നേട്ടം...

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....