337 രൂപ കൊടുത്ത് മേടിച്ച ബിരിയാണിയുടെ അവസ്ഥ കണ്ടോ ; എയർ ഇന്ത്യ എക്സ്പ്രസിലെ ദുരനുഭവം പങ്കുവെച്ച് അഷ്റഫ് താമരശ്ശേരി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കിടെ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. 15 ദിര്‍ഹം നല്‍കി (ഏകദേശം 337 ഇന്ത്യന്‍ രൂപ) വിമാനത്തില്‍നിന്ന് വാങ്ങിയ ബിരിയാണിയുടെ വിഡിയോ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. പ്ലാസ്റ്റിക് പാത്രത്തിലുള്ള ബിരിയാണിയില്‍ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. ഇത് ന്യായമോ, അന്യായമോയെന്നും അദ്ദേഹം കുറിപ്പില്‍ ചോദിച്ചു.

337 രൂപ കൊടുത്ത് മേടിച്ച് ഒരു ബിരിയാണിയുടെ അവസ്ഥയാണ് അദ്ദേഹം വീഡിയോയിലൂടെ കാണിച്ചു തരുന്നത്. അതും നമ്മുടെ നാട്ടില്‍ നിരോധിച്ച പ്ലാസ്റ്റിക്ക് പാത്രത്തിലാണ് ബിരിയാണി നല്‍കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, അഷ്റഫ് താമരശ്ശേരിക്കുണ്ടായ ദുരനുഭവത്തില്‍ മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ എക്സ്പ്രസ് ആന്‍ഡ് എയര്‍ ഏഷ്യ ഇന്ത്യ രംഗത്ത് വന്നു. ‘ഹലോ അഷ്റഫ്, താങ്കള്‍ക്കുണ്ടായ നിരാശജനകമായ അനുഭവത്തില്‍ ഞങ്ങള്‍ മാപ്പ് പറയുന്നു. നിങ്ങള്‍ക്ക് ഈ അനുഭവമുണ്ടാകുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ ബുക്കിങ് വിവരങ്ങള്‍ ഞങ്ങള്‍ക്ക് സ്വകാര്യ സന്ദേശമായി അയക്കുക. അക്കാര്യം ഞങ്ങള്‍ ഉടന്‍ പരിഹരിക്കും’ അഷ്റഫിന്റെ കുറിപ്പിന് താഴെ പോസ്റ്റ് ചെയ്ത കമന്റില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...