Tuesday, May 6, 2025 8:15 am

പത്തനംതിട്ട ചുട്ടിപ്പാറ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവ പ്രശ്‌നത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ചുട്ടിപ്പാറ ദക്ഷിണാമൂര്‍ത്തിക്ഷേത്രം പുനരുദ്ധാരണ – നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പ നിര്‍മ്മാണത്തിനും മുന്നോടിയായുള്ള അഷ്ടമംഗല ദേവ പ്രശ്‌നത്തിന് തുടക്കമായി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ രാവിലെ 6 മണിക്ക് മഹാഗണപതിഹോമം നടന്നു. തുടര്‍ന്ന് ദൈവജ്ഞന്‍ ഡോ. തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് അഷ്ടമംഗല ദേവ പ്രശ്‌നം ആരംഭിച്ചത്. 28 ന് ആരംഭിച്ച ചടങ്ങുകള്‍ 29 നും തുടരും. 29 ന് വൈകിട്ട് 4 ന് നടക്കുന്ന സാംസ്‌കാരിക സദസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ മോക്ഷഗിരി മഠം ഡോ. രമേഷ് ശര്‍മ്മ അദ്ധ്യക്ഷത വഹിക്കും. ചുട്ടിപ്പാറയില്‍ സ്ഥാപിക്കാന്‍ പോകുന്ന ലോകത്തെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ മാതൃകയുടെ പ്രകാശനം മാര്‍ഗ്ഗദര്‍ശകമണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി നിര്‍വ്വഹിക്കും.

അയ്യപ്പ ശില്‍പ്പത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഫണ്ട് സമര്‍പ്പണം കെ ഗജേന്ദ്രന്‍ കൃഷ്ണമൂര്‍ത്തി (ചെന്നൈ) നിര്‍വ്വഹിക്കും. തൃശൂര്‍ പേരാമ്പ്ര ശ്രീ നാരായണ ചൈതന്യാ മഠം ശ്രീമദ് സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി അദ്ധ്യാത്മിക പ്രഭാഷണം നടത്തും. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ മോക്ഷഗിരി മഠം ഡോ. രമേഷ് ശര്‍മ്മ, ജനറല്‍ സെകട്ടറി എം ആര്‍ വേണുനാഥ്, വൈസ് ചെയര്‍മാന്‍ പി കെ സലീംകുമാര്‍, ജോയിന്റ സെക്രട്ടറി സത്യന്‍ കണ്ണങ്കര, കണ്‍വീനര്‍ പി എസ് സുനില്‍കുമാര്‍, ഖജാന്‍ജി അശ്വിന്‍ കെ മോഹനന്‍, വിനോദ് കണ്ണങ്കര, പി.കെ.ദേവാനന്ദന്‍, സുരേഷ് ചന്ദ്രന്‍, സാബു കണ്ണങ്കര, പ്രകാശ് അഴൂര്‍, ദിനേശ് പറന്തല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരുകൾ പ്രദർശിപ്പിക്കണം

0
കൊച്ചി : എല്ലാ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ...

കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം

0
കുവൈത്ത് സിറ്റി : കുവൈത്തിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം. സാൽമിയയിലുള്ള ഒരു അപ്പാർട്ട്മെന്റ്...

ഈ മാസം 22ന് കെഎസ്ആർടിസി സമ്പൂർണ ഓൺലൈൻ പണമിടപാടിലേക്ക്

0
തിരുവനന്തപുരം: കെ എസ് ആ‍ർ ടി സി ബസുകളിൽ ഈ മാസം...

ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

0
ദില്ലി : ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. ആദ്യഘട്ടത്തിൽ 21...