എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പണം തട്ടി ; പ്രതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ രണ്ട് പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. ചെങ്ങല്‍ വട്ടത്തറ ഭാഗത്ത് പാറേലി വീട്ടില്‍ അജാസ് (32), വട്ടത്തറ വട്ടേപ്പാടത്ത് വീട്ടില്‍ റിന്‍ഷാദ് (24) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ അജാസ് ഏലൂര്‍ സ്റ്റേഷനില്‍ മയക്ക് മരുന്ന് കേസിലെ പ്രതിയാണ്. ചെങ്ങല്‍ റയില്‍വേ പാലത്തിന് സമീപമിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിന്റെയും സുഹൃത്തായ പെണ്‍കുട്ടിയുടെയും അടുത്തേക്കാണ് എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പ്രതികള്‍ എത്തിയത്.

യുവാവിനെ മര്‍ദ്ദിച്ച ശേഷം ഇരുവരെയും ചേര്‍ത്തിരുത്തി ഫോട്ടോയും, വീഡിയോയും എടുക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരെക്കൊണ്ട് ഗൂഗിള്‍ പേ ചെയ്യിപ്പിച്ച് നാലായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയ പ്രതികളാണ് പിടിയിലായത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...