അഫ്സാന പറഞ്ഞതെല്ലാം കളവ്, അവൾ എന്നെ മർദ്ദിച്ചിട്ടുണ്ട് ; വെളിപ്പെടുത്തലുമായി നൗഷാദ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ജീവനില്‍ പേടിച്ചാണ് നാടുവിട്ടതെന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്. തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ പറമ്പില്‍പ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. 2021 ല്‍ നാട്ടില്‍ നിന്നും നേരെ തൊമ്മന്‍കുത്തിലേക്കാണ് പോയതെന്നും നൗഷാദ് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇയാള്‍. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ തന്നെ മര്‍ദ്ദിച്ചിട്ടുണ്ട്. നാടു വിട്ടശേഷം പിന്നീട് ആരുമായും ബന്ധപ്പെട്ടിട്ടില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു. തന്നെ കൊന്നു കുഴിച്ചുമൂടിയെന്ന് അഫ്സാന പോലീസിനോട് പറഞ്ഞത് എന്തു കൊണ്ടാണെന്ന് അറിയില്ല. അവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടായിരിക്കാമെന്നും നൗഷാദ് പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ചെറിയ ചില വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും നൗഷാദ് സൂചിപ്പിച്ചു.

നാടുവിട്ടശേഷം സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടില്ല. അവര്‍ കലഞ്ഞൂര്‍ പാടത്താണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തൊടുപുഴയില്‍ത്തന്നെയായിരുന്നു. വേറെ എങ്ങോട്ടും പോയിട്ടില്ല. ടിവിയിലൂടെ തന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒന്നും കണ്ടില്ല. രാവിലെ പത്രത്തിലാണ് വാര്‍ത്ത കണ്ടത്. ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ആഗ്രഹമില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു നൗഷാദിന്റെ മറുപടി. പേടിച്ചിട്ടാണ് അവിടെ നിന്നും പോന്നത്. ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാന്‍ ഭയമുണ്ട്. രണ്ടു കുട്ടികളില്ലേയെന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി നല്‍കി. നൗഷാദിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....