Saturday, April 27, 2024 12:04 pm

അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന്

For full experience, Download our mobile application:
Get it on Google Play

ആറന്മുള : അഷ്ടമിരോഹിണി വള്ള സദ്യ ഇന്ന് നടക്കും. ആറന്മുള ക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന വള്ള സദ്യയിൽ അമ്പതിനായിരത്തിലേറെ ആളുകളാവും പങ്കെടുക്കുക. വഞ്ചിപ്പാട്ടിന്‍റെ  അകമ്പടിയോടെ ക്ഷേത്രക്കടവിൽ നിന്ന് സ്വീകരിക്കുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്കൊപ്പമാവും കരക്കാരും ഇന്ന് അഷ്ടമിരോഹിണി വള്ള സദ്യയിൽ പങ്കെടുക്കുക.

351 പറ അരിയുടെ സദ്യ ക്ഷേത്ര മതിൽക്കകത്തും 50 പറയുടെ സദ്യ പുറത്തെ ഓഡിറ്റോറിയങ്ങളിലുമായി വിളമ്പും. ലോകത്തിൽ തന്നെ ഒരേ സമയം ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന സദ്യ എന്ന നിലയിൽ റെക്കോർഡ് ബുക്കുകളിലും ഇടം പിടിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നടക്കുന്ന വഴിപാട് വള്ളസദ്യകൾ സാധാരണ പള്ളിയോടത്തിൽ എത്തിച്ചേരുന്ന കരക്കാർക്കും വഴിപാടുകാരുടെ ക്ഷണിക്കപ്പെട്ട ബന്ധുക്കൾക്കും മാത്രമാണ്. എന്നാൽ പാർത്ഥ സാരഥിയുടെ പിറന്നാളായ അഷ്ടമി രോഹിണി വള്ളസദ്യ ക്ഷേത്രത്തിലെത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും വിളമ്പുന്ന സമൂഹ സദ്യയാണ്.

വള്ളസദ്യകളിൽ വിളമ്പുന്ന വിഭവങ്ങൾ എല്ലാം സമുഹ സദ്യയിലും വിളമ്പും. വിശാലമായ മ‌തിൽക്കകത്താണ് സമൂഹ സദ്യ നടക്കുന്നത്. ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യകൾക്കായി 401 പറ അരിയാണ് ഉപയോഗിക്കുന്നത്. 100 ഓളം പാചകക്കാരും 200ൽ പരം വിളമ്പുകാരും ഉൾപ്പടെ 300ൽഅധികം ആളുകൾ 3 ദിവസം കൊണ്ടാണ് സദ്യ തയ്യാറാക്കുന്നത്. ഒരു ലക്ഷത്തോളം ഭക്തർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലെ 11. 30 ഓടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ ദീപം തെളിയിച്ച് സമൂഹ സദ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് ഭഗവാനെ സങ്കൽപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ നാക്കിലയിലേക്ക് വള്ളസദ്യയുടെ വിഭവങ്ങൾ വിളമ്പുന്നതോടെ അഷ്ടമിരോഹിണി വള്ളസദ്യകൾക്ക് തുടക്കമാവും. ഭക്തർക്കൊപ്പം ഭഗവാനും സദ്യയുണ്ണുന്നു എന്ന് കരുതുന്നതിനാൽ തന്നെ സദ്യ എന്നതിനുപരിയായി ഭഗവാന്‍റെ പ്രസാദമായാണ് ഭക്തർ അഷ്ടമിരോഹിണി വള്ളസദ്യയെ കണക്കാക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് ആന്റോ ആന്റണി

0
പത്തനംതിട്ട : പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് ആന്റോ ആന്റണി....

രണ്ടാഴ്ചയ്ക്കിടെ പുനലൂരില്‍ സൂര്യതാപമേറ്റത് ഇരുപതിലേറെപ്പേര്‍ക്ക്

0
പുനലൂർ : കൊടുംചൂടില്‍ വെന്തുരുകി കൊല്ലത്തിന്റെ കിഴക്കന്‍ മേഖല. രണ്ടാഴ്ചയ്ക്ക് ഇടയില്‍...

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’ –...

0
തിരുവനന്തപുരം: വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല....

 സന്ദേശ്ഖാലി റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

0
ന്യൂഡൽഹി : ബംഗാളിലെ സന്ദേശ്ഖാലി കേസിലെ പ്രതി ഷാജഹാൻ ഷേഖിന്  ബന്ധമുണ്ടെന്ന്...