സര്‍വകലാശാല അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടണം : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സര്‍വകലാശാല അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അക്കാഡമിക് മികവ് തെളിയിച്ചവരെ ഒഴിവാക്കി പാര്‍ട്ടിക്കാരെ നിയമിക്കുന്ന നാണംകെട്ട പരിപാടി സി.പി.എം അവസാനിപ്പിക്കം. യു.ഡി.എഫ് സര്‍ക്കാരാണ് അനദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിട്ടത്. അഴിമതിക്കും ഇഷ്ടക്കാരെ നിയമിക്കാനുമാണ് വൈസ് ചാന്‍സലര്‍ നിയമനം മാറ്റുന്നത്. ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. സെര്‍ച്ച്‌ കമ്മിറ്റിയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടാക്കാനാണ് ശ്രമം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമാണ് ശ്രമിക്കുന്നത്.

ലോകായുക്തയുടെ പല്ലും നഖവും കളയാനുള്ള ശ്രമം ഉപേക്ഷിക്കണം. വിധിയില്‍ തെറ്റുണ്ടെങ്കില്‍ കോടതികളില്‍ ചോദ്യം ചെയ്യണം. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷം റോഡില്‍ കുഴിയുണ്ടെന്ന് പറയുമ്പോള്‍ അടയ്‌ക്കാന്‍ ശ്രമിക്കാമെന്നാണ് മന്ത്രി പറയേണ്ടത്. എന്നാല്‍ പ്രതിപക്ഷ നേതാവിനുമേല്‍ കുതിര കയറുന്ന മന്ത്രി, ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നില്ല. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തെ യു.ഡി.എഫും കോണ്‍ഗ്രസും പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....