നൂറനാട് പണയിൽ ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവം ആറുമുതൽ ഒൻപതുവരെ

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : നൂറനാട് പണയിൽ ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവം ആറുമുതൽ ഒൻപതുവരെ നടക്കും. ക്ഷേത്രം തന്ത്രി ഹരിപ്പാട് പടിഞ്ഞാറെ പുല്ലാംവഴി ഇല്ലം ദേവൻ കൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി പണയിൽ പട്ടമന ഇല്ലം പി.കെ. വിഷ്ണുനമ്പൂതിരിയും കാർമികരാകും. ആറിനു രാവിലെ 7.30-ന് ദേവീഭാഗവതപാരായണം, വൈകിട്ട് ആറിന് ഭരതനാട്യം, 6.45-ന് നൃത്തനൃത്യങ്ങൾ, ഏഴിനു തിരുവാതിര. ഏഴിനു വൈകിട്ട് 6.30-നു ദീപക്കാഴ്ച, 6.45-ന് ശ്രീഹരി പണയിൽ അവതരിപ്പിക്കുന്ന ഫ്യൂഷൻ, 7.30-നു വിജയരാഘവക്കുറുപ്പും സംഘവും അവതരിപ്പിക്കുന്ന കുത്തിയോട്ടച്ചുവടും പാട്ടും. എട്ടിനു വൈകിട്ട് 6.45-ന് നവരസനൃത്തോത്സവവും ഭരതനാട്യരംഗപ്രവേശവും.

ഒൻപതിനു രാവിലെ ഏഴിന് ഹരിപ്പാട് അഖിൽ അശ്വന്ത് അവതരിപ്പിക്കുന്ന സോപാനസംഗീതം, ഒൻപതിന് ശ്രീഭൂതബലി, 9.30 -ന് ആനയൂട്ട്, 10-ന് ദേവീതീർഥക്കുളം സമർപ്പണം, വൈകിട്ട് അഞ്ചിനു കെട്ടുത്സവം, 6.30-നു ദീപക്കാഴ്ച, ഒൻപതിനു ഗാനമേള. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ക്ഷേത്രഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് ശ്രീനി പണയിൽ, വൈസ് പ്രസിഡന്റ് എസ്. ശശികുമാർ, സെക്രട്ടറി ആർ. ഗംഗാധരൻ നായർ, ജോയിന്റ് സെക്രട്ടറി വിജയകുമാരക്കുറുപ്പ്, ഖജാൻജി ജി. കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...