ഡല്‍ഹി : കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും എല്‍.മുരുകനും വീണ്ടും രാജ്യസഭയിലേക്ക്. അശ്വിനി വൈഷ്ണവിന് ഒഡീഷയിലും മുരുകന് മധ്യപ്രദേശിലുമാണ് ബിജെപി സീറ്റ് നല്‍കിയത്. ഒഡീഷയിൽ ബിജു ജനാതാദളിന്റെ പിന്തുണയോടെ അശ്വിനി വൈഷ്ണവിനെ സഭയില്‍ എത്തിക്കാനാണ് ബിജെപിയുടെ നീക്കം. ഫെബ്രുവരി 27നാണ് രാജ്യസഭയിലെ 56 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് നാല് വരെയായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 15 ആണ്. മഹാരാഷ്ട്രയില്‍ നിന്നുളള രാജ്യസഭാംഗമായ വി. മുരളീധരന് അടക്കം കേന്ദ്രമന്ത്രിമാരുടെ കാലാവധി പൂര്‍ത്തിയാവുകയാണ്. മഹാരാഷ്ട്രയിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി ഇതുവരെ പുറത്തുവിട്ടിട്ടില്ല.