മഗ്ലേവ് ട്രെയിനിന്റെ വേഗം മണിക്കൂറില്‍ 623 കിലോമീറ്ററിന് മേലെ : റെക്കോഡ് തിരുത്തി ചൈന

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ് : കാന്തികശക്തിയില്‍ ഓടുന്ന അതിവേഗ ട്രെയിന്‍ മഗ്ലേവ് പുതിയ റെക്കോഡ് കുറിച്ചതായി ചൈനയുടെ അവകാശവാദം. മണിക്കൂറില്‍ 623 കിലോമീറ്റര്‍ വേഗം എന്ന മുന്‍ റെക്കോഡ് മഗ്ലേവ് ട്രെയിന്‍ തിരുത്തിക്കുറിച്ചതായാണ് ചൈന എയറോസ്പേസ് സയന്‍സ് ആന്റ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍ പുതിയ വേഗം എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രണ്ടു കിലോമീറ്റര്‍ ദൂരത്താണ് പരീക്ഷണയോട്ടം നടത്തിയത്. അള്‍ട്രാ ഫാസ്റ്റ് ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍ ‘ലോ വാക്വം ട്യൂബിലൂടെ’ യാത്ര ചെയ്യുമ്പോള്‍ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമാണെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. വൈദ്യുതി പ്രവാഹം നിയന്ത്രിക്കുന്ന ഉപകരണമാണ് വാക്വം ട്യൂബ്. വായു സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് low-vacuum tube ഉപയോഗിക്കുന്നത്.

മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിച്ച് വിമാനത്തിന്റെ വേഗത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കോര്‍പ്പറേഷന്‍ പറയുന്നു. പുതിയ അതിവേഗ ട്രെയിന്‍ വരുന്നതോടെ വിമാനത്തിനേക്കാള്‍ വേഗത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ട്രെയിനുകള്‍ സഞ്ചരിക്കുന്നപോലെ ചക്രങ്ങളിലല്ല മഗ്ലേവ് ട്രെയിനുകള്‍ സഞ്ചരിക്കുക. ഇലക്ട്രോ മാഗ്നറ്റുകളുടെ സഹായത്തോടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. നിലവില്‍ ഫ്രാന്‍സ്, ജപ്പാന്‍, സ്‌പെയിന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് ചൈനയ്ക്ക് പുറമേ ഇത്തരം ട്രെയിന്‍ സൗകര്യം ഉപയോഗിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...