കൊവിഡ് വ്യാപനം രൂക്ഷം ; ഏഷ്യൻ ​ഗെയിംസ് മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

ചൈന : ചൈനയിലെ ഹാങ്‌ഷൗവിൽ സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസ് കൊവിഡ് കേസുകൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. അടുത്ത കാലത്തായി ചൈനയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്‌ഷൗ. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്‌ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറൻസ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണിൽ ആയിരുന്നു നഗരം.

2022 സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കാനിരുന്ന 19-ാം ഏഷ്യൻ ഗെയിംസ് മാറ്റിവെയ്ക്കുകയാണെന്നും കായിക മത്സരത്തിന്റെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചത്. ഏഷ്യൻ ഗെയിംസിനും തുടർന്ന് വരുന്ന ഏഷ്യൻ പാരാ ഗെയിംസിനുമായി 56 മത്സര വേദികളുടെ നിർമ്മാണം ഹാങ്‌ഷൗവിൽ പൂർത്തിയാക്കിയിരുന്നെന്ന് സംഘാടകർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...