27.8 C
Pathanāmthitta
Friday, May 6, 2022 6:41 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെയും 15 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും 2023 മാര്‍ച്ച് 31 വരെ പ്രിന്റര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്തു നല്‍കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 16 ന് ഉച്ചയ്ക്ക് മൂന്നു വരെ. വിലാസം: ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര,പത്തനംതിട്ട, പിന്‍ -689 645, ഫോണ്‍ : 0468 – 2223105.

പ്രീമെട്രിക് ഹോസ്റ്റല്‍ അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടിക വര്‍ഗ വിഭാഗം, പിന്നോക്ക വിഭാഗം ,ജനറല്‍ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളുമുള്ളതാണ് ഹോസ്റ്റല്‍. പഠന നിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും ഹോസ്റ്റലില്‍ പ്രത്യേക അധ്യാപകരുടെ സേവനം, എല്ലാ ദിവസവും ട്യൂഷന്‍ സംവിധാനം, ലൈബ്രറി സേവനം, രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനം, ശാരീരിക ആരോഗ്യ സംരക്ഷണത്തിനുള്ള കായിക ഉപകരണങ്ങള്‍, മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള കൗണ്‍സിലിങ്, മെനു അനുസൃതമായ സമീകൃത ആഹാരം, സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന എന്നീ സൗകര്യങ്ങളുണ്ടാകും. കൂടാതെ, പോക്കറ്റ്മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രക്കൂലി എന്നിവക്ക് മാസം തോറും നിശ്ചിതതുകയും അനുവദിക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-9544788310,8547630042. ഇ-മെയില്‍ þ[email protected]

ലൈസന്‍സ് റദ്ദാക്കും
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കച്ചവടസ്ഥാപനങ്ങളും നിര്‍ബന്ധമായും ഗ്രാമപഞ്ചായത്ത് ലൈസന്‍സോടുകൂടി മാത്രം പ്രവര്‍ത്തനം നടത്തേണ്ടതാണെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലുകള്‍,ബേക്കറികള്‍,ഫാസ്റ്റ് ഫുഡ് വില്‍പ്പനകേന്ദ്രങ്ങള്‍, ആഹാരം പാകം ചെയ്തും അല്ലാതെയും വില്‍പ്പന നടത്തുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവ അടിയന്തിരമായി പഞ്ചായത്ത് ലൈസന്‍സ് നേടണം. ശുചിത്വം ഇല്ലാതെയും പഴകിയതും ഗുണനിലവാരം ഇല്ലാത്തതും,ആരോഗ്യത്തിന് ഹാനികരവുമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതും പ്രവര്‍ത്തനം അടിയന്തിരമായി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2362037

ടെന്‍ഡര്‍ ക്ഷണിച്ചു
മെഡിക്കല്‍ ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പന്തളം നഗരസഭയിലെ ജനകീയാസൂത്രണം പാലിയേറ്റീവ് കെയര്‍ പ്രോജക്ടടിന്റെ ഭാഗമായി ഹോംകെയര്‍ ടീമിന് ഭവനസന്ദര്‍ശനം നടത്തുന്നതിനായി വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 11 ന് ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ : 9895852356.

മെഡിസിപ്പിന് അപേക്ഷിക്കാം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള മെഡിസിപ്പ് പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷിക്കാം. പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറിയിലാണ് പെന്‍ഷന്‍ സമര്‍പ്പിക്കേണ്ടത്. ട്രഷറിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറി/ബാങ്ക് ഇവയുടെ പേര് രേഖപ്പെടുത്തി അപേക്ഷയും അനുബന്ധ രേഖകളും ട്രഷറികളുടെ മെയില്‍ ഐ.ഡിയിലേക്ക് അയക്കാവുന്നതാണെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222402.

അപേക്ഷ ക്ഷണിച്ചു
അടൂര്‍ ഗവ. പോളിടെക്നിക്ക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന ഡി.സി.എ, എസ്.എം.എ.ഡബ്ല്യൂ ടിഗ് ആന്റ് മിഗ് വെല്‍ഡിംഗ് കോഴ്സ്, അലുമിനിയം ഫാബ്രിക്കേഷന്‍ ആന്റ് കോമ്പസിറ്റ് പാനലിംഗ്, ഓട്ടോകാഡ്, ടോട്ടല്‍ സ്റ്റേഷന്‍ എന്നീ ഹ്രസ്വകാല ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0473 – 4231776, 9946599947.

സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം ജില്ലാതല ആഘോഷം: വിളംബര ഘോഷയാത്ര 7ന്
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തുന്ന വിളംബര ഘോഷയാത്ര 7ന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ ആരോഗ്യ-കുടുംബക്ഷേമ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഡെപ്യുട്ടി സ്പീക്കര്‍, എംപി, എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാരൂപങ്ങള്‍ വിളംബര ഘോഷയാത്രയെ ആകര്‍ഷകമാക്കും. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നു തുടങ്ങുന്ന ഘോഷയാത്ര ജനറല്‍ ആശുപത്രിക്കു മുന്നിലൂടെ ഗാന്ധി സ്‌ക്വയര്‍ വഴി അബാന്‍ ജംഗ്ഷനിലെത്തി നഗരസഭ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. ജില്ലാതല വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 11 മുതല്‍ 17 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും.

കോന്നി താലൂക്ക് വികസന സമിതി
കോന്നി താലൂക്ക് വികസന സമിതിയുടെ യോഗം മേയ് ഏഴിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ നടക്കും.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular