ആസിഫിന്റെ ആദ്യ 50 കോടി ക്ലബ് ; ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കു കുതിച്ച് കിഷ്കിന്ധാ കാണ്ഡം

For full experience, Download our mobile application:
Get it on Google Play

ആസിഫ് അലി ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കു കുതിക്കുന്നു. ആസിഫിന്റെ കരിയർ ബെസ്റ്റ് ചിത്രമെന്ന റെക്കോർഡിലേക്കാണ് സിനിമ ഇപ്പോൾ അതിന്റെ യാത്ര തുടരുന്നത്. ചിത്രം ഇതുവരെ ആഗോള കളക്ഷനായി നേടിയത് 30 കോടിയാണ്. ഈ തേരോട്ടം ഇങ്ങനെ തുടരുകയാണെങ്കിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമായി ‘കിഷ്കിന്ധാ കാണ്ഡം’ മാറും. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിന് നിലവിൽ ടിക്കറ്റ് പോലും കിട്ടാത്ത അവസ്ഥയാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ രണ്ട് ദിവസമെടുത്തു നോക്കിയാൽ നമുക്ക് കാണാം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമാണ് ‘കിഷ്കിന്ധാ കാണ്ഡം. രണ്ട് ലക്ഷത്തിനടുത്ത്‌ ടിക്കറ്റുകളാണ് ഈ അവസാന 48 മണിക്കൂറിനിടെ വിറ്റുപോയത്. ഇതോടെ ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ ബുക്കിങില്‍ ‘കിഷ്കിന്ധാ കാണ്ഡം’ ഒന്നാമത് എത്തി.

ആളുകള്‍ തമ്മില്‍ പറഞ്ഞാണ് ചിത്രത്തിന് ഇത്രയും കൂടുതലും പ്രമോഷന്‍ കിട്ടുന്നത് എന്നതാണ് ശ്രദ്ധേയം. റിലീസായി രണ്ടാം വാരത്തിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്. ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സിനു രോമാഞ്ചത്തിനു ശേഷം മറ്റൊരു സൂപ്പർഹിറ്റ് കൂടി സംഭവിച്ചിരിക്കുന്നു. ബജറ്റ് വച്ച് നോക്കിയാലും ചിത്രം മുതൽ മുടക്ക് ഇപ്പോൾ തന്നെ തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ട് പറയുന്നത്. ഒടിടി റൈറ്റ്സും മറ്റും ഇനിയും വിറ്റുപോകാനുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും സിനിമയ്ക്ക് അതിഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...