സിബിഎസ്ഇ വിദ്യാര്‍ത്ഥികളോട് ചോദിച്ച ചോദ്യത്തിന് എംഎല്‍എ ഉത്തരമെഴുതി… അതെന്താണെന്ന് വായിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് ചോദിച്ച സിബിഎസ്‌ഇയുടെ ചോദ്യപേപ്പര്‍ വന്‍ വിവാദമായിരുന്നു. പത്താംക്ലാസ് പരീക്ഷയുടെ സോഷ്യല്‍ സയന്‍സ് പരീക്ഷയുടെ ചോദ്യപേപ്പറിലായിരുന്നു ഇങ്ങനയൊരു ചോദ്യമുണ്ടായത്. അഞ്ച് മാര്‍ക്കിന്റെ ഈ ചോദ്യം നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട വിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം.

ഇപ്പോഴിതാ ഈ ചോദ്യത്തെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും തൃത്താല എംഎല്‍എയുമായ വി.ടി ബല്‍റാം. ഈ ചോദ്യത്തിന് അഞ്ച് ഉത്തരങ്ങളുമായി ഫേസ്ബുക്ക് കുറിപ്പിലാണ് ബല്‍റാമിന്റെ പരിഹാസം. ആറാമത്തെ ഉത്തരം നിങ്ങള്‍ക്ക് പൂരിപ്പിക്കാമെന്നും അതിന് അഡീഷണല്‍ മാര്‍ക്ക് കിട്ടുമെന്നും കോപ്പിയടി അനുവദനീയമാണെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭാരതീയ ജനതാ പാര്‍ട്ടിയുടെ അഞ്ച് സവിശേഷതകള്‍ പറയുക (സിബിഎസ്‌ഇ പത്താം ക്ലാസ് ചോദ്യപേപ്പര്‍. 5 മാര്‍ക്ക്)

എന്റെ ഉത്തരം:

1) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വി.ഡി സവര്‍ക്കര്‍ സൃഷ്ടിച്ച ‘ഹിന്ദുത്വം’ എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാര്‍ട്ടി.

2) നേരിട്ടും അനുബന്ധ സംഘടനകള്‍ വഴിയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളില്‍ പങ്കെടുത്ത, അതിന്റെ പേരില്‍ നിരവധി തവണ നിരോധിക്കപ്പെട്ട, ആര്‍എസ്‌എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപം.

3) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിക്കുന്ന പാര്‍ട്ടി.

4) ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അടക്കമുള്ള നിരവധി കൊടും വര്‍ഗീയ വാദികളെ പാര്‍ലമെന്റംഗങ്ങളാക്കുന്ന പാര്‍ട്ടി.

5) ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി.

6)………. (നിങ്ങള്‍ക്ക് പൂരിപ്പിക്കാം. അഡീഷണല്‍ മാര്‍ക്ക് കിട്ടും)

NB: കോപ്പിയടി അനുവദനീയമാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...