പ്രധാന ആഘോഷദിവസം ഓഫീസിൽ ഹാജരാകാൻ പറയുന്നതുതന്നെ ജനാധിപത്യ വിരുദ്ധവും തൊഴിൽ നീതിക്ക് നിരക്കാത്തതുമാണ് : മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രിസ്‌മസ് ദിനത്തിൽ ജീവനക്കാർക്ക് അവധി നിഷേധിച്ചുകൊണ്ട് ലോക് ഭവനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉത്തർപ്രദേശിൽ സ്‌കൂളുകൾക്ക് ഉൾപ്പെടെ അവധി നിഷേധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകളുടെ തുടർച്ചയാണ് ലോക് ഭവനിലെയും ഈ നടപടി. വിവാദമായപ്പോൾ പരിപാടിയിലെ പങ്കാളിത്തം ‘ഓപ്‌ഷണൽ’ ആണെന്നുള്ള ലോക്ഭവൻ അധികൃതരുടെ വിശദീകരണം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഒരു പ്രധാന ആഘോഷദിവസം ഓഫീസിൽ ഹാജരാകാൻ പറയുന്നതുതന്നെ ജനാധിപത്യ വിരുദ്ധവും തൊഴിൽ നീതിക്ക് നിരക്കാത്തതുമാണ്. മേലുദ്യോഗസ്ഥരുടെ നിർദ്ദേശം നിലനിൽക്കെ ‘ഓപ്‌ഷണൽ’ എന്നത് പേരിന് മാത്രമായി മാറും.സാർവദേശീയമായ ഒരു ആഘോഷദിനത്തെ ഇത്തരത്തിൽ പരിപാടികൾക്കായി ഉപയോഗിക്കുന്നത് മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം പ്രവണതകൾ തിരുത്തപ്പെടേണ്ടതാണെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...