അസമിലും പുതുച്ചേരിയും നാളെ വിധിയെഴുത്ത്

For full experience, Download our mobile application:
Get it on Google Play

ദിസ്പൂർ: കേരളത്തോടൊപ്പം അസമും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തും. അസമിലെ126 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന എ എസ്എം സഖ്യവും തമ്മിലാണ് പോരാട്ടം. ബിജെപി തുടർച്ചയായ മൂന്നാം സർക്കാർ ലക്ഷ്യമിടുമ്പോൾ പത്തുവർഷത്തിന് ശേഷം ഭരണത്തിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ജാലുക്ബാരി മണ്ഡലത്തിലും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഗൗരവ് ഗൊഗോയ് ജോർഹട്ട് മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്.

എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും ഡിഎംകെയും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യ സഖ്യവും തമ്മിലാണ് പുതുച്ചേരിയിൽ മത്സരം. അഞ്ചു സീറ്റുകളിൽ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടും. വിജയ്‌യുടെ ടിവികെയും മത്സര രംഗത്തു സജീവമാണ്. മാഹിയിൽ കോൺഗ്രസിനും സിപിഐഎം സ്വതന്ത്രനും എൻഡിഎയ്ക്കും പുറമെ ലീഗ് വിമതനും മത്സര രംഗത്തുണ്ട്. സിറ്റിങ് എംഎൽഎ രമേശ്‌ പറമ്പത്താണ് മാഹിയിൽ കോൺഗ്രസ് സ്ഥാനാർഥി. ടി. അശോക് കുമാർ ഇടതു സ്വതന്ത്രനായി മത്സരിക്കുമ്പോൾ അങ്കവളപ്പിൽ ദിനേശനാണ് എൻഡിഎ സ്ഥാനാർഥി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...