അസമിലെ വെടിവെയ്പ്പ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടിയന്തിരമായി ഇടപെടണം : ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : അസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ തേടി ലീഗ് എംപി മാരുടെ കത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവര്‍ക്കാണ് കത്തയച്ചത്.

കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടക്കുന്നത് നരനായാട്ടും കൂട്ടക്കൊലയുമാണ്. മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നതും അതിന് പോലീസ് കൂട്ടുനില്‍ക്കുന്നതും ഭയാനകവും അപമാനകരവുമാണ്. ബംഗാളി വംശജരായ മുസ്ലിങ്ങളെ നഷ്ടപരിഹാരമില്ലാതെ ഒഴിപ്പിക്കുന്നതും തോക്ക് കൊണ്ട് നേരിടുന്നതും നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്നും എംപിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഇരകള്‍ക്ക് നീതി ലഭിക്കുന്നത് വരെ സാധ്യമായതെല്ലാം ചെയ്യുമെന്നും എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി, കെ.നവാസ് കനി എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...