ന്യൂഡല്‍ഹി : ആസാം - മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് ആസാം പോലീസുകാര്‍ കൊല്ലപ്പെട്ടു. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഏറ്റുമുട്ടലില്‍ അന്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആസാമിലെ ചാച്ചാര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തി പങ്കുവെക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. അതേസമയം അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മിസോറാം ജില്ലകളായ ഐസ്വാള്‍, കോലാസിബ്, മാമിറ്റ് എന്നിവ ആസാമിലെ കാച്ചാര്‍, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളുമായി 164.6 കിലോമീറ്റര്‍ നീളമുള്ള അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിര്‍ത്തിയിലെ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടലുകള്‍ നടക്കാറുണ്ട്.