ന്യൂഡല്‍ഹി : അസം മിസോറം അതിർത്തി സംഘർഷത്തെ തുടർന്ന് മിസോറം എം.പി വൻലൽ വേനക്കെതിരായ കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശം. എന്നാൽ മിസോറം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസ് തുടരും. അസം പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് എം.പിക്കെതിരെ കേസ് എടുത്തത്.
അതിർത്തി തർക്കം ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും ഹിമന്ത് ബിശ്വശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു . തനിക്കെതിരെ മിസ്സോറാം സർക്കാർ എടുത്ത ക്രിമിനൽ കേസുകളുമായി സഹകരിക്കുമെന്നും കേസെടുത്തതിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെങ്കിൽ സന്തോഷമേയുള്ളൂവെന്നും എന്നാൽ അസമിലെ ഉദ്യേഗസ്ഥർക്കെതിരായ അന്വേഷണം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച അസം – മിസ്സോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ചിരുന്നു.