മിസോറം എം.പി വൻലൽ വേനക്കെതിരായ കേസ് ; പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അസം മിസോറം അതിർത്തി സംഘർഷത്തെ തുടർന്ന് മിസോറം എം.പി വൻലൽ വേനക്കെതിരായ കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശം. എന്നാൽ മിസോറം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസ് തുടരും. അസം പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് എം.പിക്കെതിരെ കേസ് എടുത്തത്.

അതി‍ർത്തി ത‍ർക്കം ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും ഹിമന്ത് ബിശ്വശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു . തനിക്കെതിരെ മിസ്സോറാം സർക്കാർ എടുത്ത ക്രിമിനൽ കേസുകളുമായി സഹകരിക്കുമെന്നും കേസെടുത്തതിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെങ്കിൽ സന്തോഷമേയുള്ളൂവെന്നും എന്നാൽ അസമിലെ ഉദ്യേഗസ്ഥർക്കെതിരായ അന്വേഷണം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.  കഴിഞ്ഞ ആഴ്ച അസം – മിസ്സോറാം അതി‍ർത്തിയിലുണ്ടായ സംഘ‍ർഷത്തിൽ ആറ് പോലീസ് ഉദ്യോ​ഗസ്ഥ‍ർ വെടിയേറ്റു മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...